11 May 2022

കേരള psc 10th level prelims 2022 May Model Questions

🤠 താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന?


 1. ഉത്തരായന രേഖ കൂടുതല്‍ ദൂരം കടന്നു പോകുന്നത്‌ മധ്യപദേശിലൂടെയാണ്‌.

2. ഉത്തരായനരേഖക്ക്‌ ഏറ്റവും അടുത്തുള്ള തലസ്ഥാന നഗരം റാഞ്ചിയാണ്‌.

 3). ഉത്തരായനരേഖ ഗുജറാത്ത്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു.

 4) ഉത്തരായനരേഖ, ജാര്‍ഖണ്ഡ്‌, ബംഗാള്‍, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു.


Ans) എല്ലാം ശരിയാണ്‌

 🤠 ടിബറ്റിലെ കൈലാസ പർവ്വതനിരകൾ ഏത്‌ പര്‍വ്വതനിരയുടെ തുടര്‍ച്ചയാണ്‌?

Ans) കാരക്കോറം

🤠 താഴെ തന്നിരിക്കുന്നതില്‍ ഗംഗയുടെ പോഷക നദിയായ യമുനയുടെ കാര്യത്തില്‍ ശരിയായ പ്രസ്താവന


 1) ഗംഗയുടെ ഏറ്റവും വലിയ പോഷക നദി.
2) ഗംഗയുടെ ഏറ്റവും നീളം കൂടിയ നദി
 3) അലഹബാദില്‍ വച്ച്‌ ഗംഗയിൽ കൂടിചേരുന്നു 
4) കാളിന്ദി എന്നറിയപ്പെടുന്ന നദി

 Ans) 2,3,4 ശരിയാണ്‌

🤠 താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന?


1) ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ്‌ ജാര്‍ഖണ്ഡിലാണ്‌.

2) സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഉരുക്ക്‌ നിര്‍മ്മാണശാല ആയ TISCO ജാര്‍ഖണ്ഡിലാണ്‌.

3) വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്‌ റാഞ്ചിയാണ്‌.

 4) റാഞ്ചിയിലൂടെ ഒഴുകുന്ന നദിയാണ്‌ സുവര്‍ണരേഖ.

Ans)1,2,3 4 ശരിയാണ്‌

🤠 ഗുജറാത്തിലെ തുണി വ്യവസായത്തിന്‌ പേരുകേട്ട അഹമ്മദാബാദ്‌ പട്ടണം ഏത്‌ നദിയുടെ തീരത്താണ്‌?

Ans) സബര്‍മതി

🤠 താഴെ തന്നിരിക്കുന്നതില്‍ ഇന്ത്യയുടെ പൂര്‍വ്വ തീരത്തും പശ്ചിമ തീരത്തും ഭൂപ്രദേശമുള്ള കേന്ദ്രഭരണ പ്രദേശം?


 A] ലക്ഷദ്വീപ്‌ B) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്‌ C) പുതുശ്ശേരി D) ദാമന്‍

Ans) C പുതുശ്ശേരി 

No comments: