👉 സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്ന നിലവിലിരുന്ന വ്യവസ്ഥിതിയെ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കുന്നതാണ് വിപ്ലവം
👉 യൂറോപ്പിൽ ശാസ്ത്ര രംഗത്ത് ഉണ്ടായ കണ്ടുപിടുത്തമാണ് ജ്ഞാനോദയം എന്ന ബൗദ്ധികവും സാംസ്കാരികവുമായ പ്രസ്ഥാനത്തിന് രൂപം നൽകിയത്.
👉 യുക്തിചിന്തയുടെ പ്രാധാന്യം നൽകിയ ജ്ഞാനോദയ ചിന്തകർ സമൂഹം നിരന്തരം പുരോഗതിയിലേക്ക് വളരുകയാണ് എന്ന് അഭിപ്രായപ്പെട്ടു
👉 സ്വാതന്ത്ര്യം ജനാധിപത്യം സമത്വം ദേശീയത തുടങ്ങിയ ആശയങ്ങൾ ജ്ഞാനോദയ ചിന്തകർ പ്രചരിപ്പിച്ചു
👉 അന്നുണ്ടായിരുന്ന ഏകാധിപത്യ വ്യവസ്ഥകളെ എതിർക്കാൻ ജനങ്ങൾക്ക് ഇത് പ്രചോദനം നൽകി
👉 അങ്ങനെ പല നാടുകളിലും ജനകീയ വിപ്ലവങ്ങൾ ഉണ്ടായി
👉 അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് പ്രാതിനിധ്യമില്ലാതെ നികുതിയില്ല
👉 ജെയിംസ് ഓട്ടീസ് രൂപംനൽകിയ മുദ്രാവാക്യമാണ് ഇത്
👉 പതിനാറാം നൂറ്റാണ്ടിലെ ആരംഭംമുതൽ യൂറോപ്പിൽനിന്ന് വടക്കേ അമേരിക്കയിലേക്ക് ജനങ്ങൾ കുടിയേറാൻ തുടങ്ങി
👉 1492 വടക്കേ അമേരിക്കയിൽ എത്തിയ ക്രിസ്റ്റഫർ കൊളംബസ് തദ്ദേശീയ ജനങ്ങളെ ഇന്ത്യക്കാർ എന്ന് വിളിച്ചു
👉 പിൽക്കാലത്ത് ഇവർ റെഡ് ഇന്ത്യൻസ് എന്ന അറിയപ്പെട്ടു
👉 മെയ് ഫ്ലവർ എന്ന കപ്പലിൽ അമേരിക്കയിലെത്തിയ ഒരു വിഭാഗം ഇംഗ്ലീഷുകാർ ആരാണ് ആദ്യം അവിടെ കോളനികൾ സ്ഥാപിച്ചത്
👉 പിന്നീട് ധാരാളം യൂറോപ്യന്മാർ അവിടെ എത്തുകയും വടക്കേ അമേരിക്കൻ തീരങ്ങളിൽ പതിമൂന്ന് കോളനികൾ സ്ഥാപിക്കുകയും ചെയ്തു
👉 അസംസ്കൃതവസ്തുക്കൾ ശേഖരിക്കുകയും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളം ആക്കി മാറ്റുകയാണ് യൂറോപ്യർ ചെയ്തത്
👉 കച്ചവടക്കാർ ഈ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയം മെർക്കന്റലിസം
എന്നറിയപ്പെടുന്നു
👉 കോളനികളിൽ നിന്നോ കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത് ഇംഗ്ലീഷ് കപ്പലുകളിലോ കോളനികളിൽ നിർമ്മിച്ച കപ്പലുകളിലോ മാത്രമായിരിക്കും
👉 കോളനികളിൽ ഉത്പാദിപ്പിച്ചിരുന്ന കമ്പിളി പഞ്ചസാര പരുത്തി പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കഴിക്കാവൂ
👉 കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, വർത്തമാനപത്രങ്ങൾ, ലഘുലേഖകൾ, ലൈസൻസുകൾ തുടങ്ങിയവയെല്ലാം ഇംഗ്ലണ്ടിന്റെ മുദ്ര പതിക്കണം
👉 കോളനിയിൽ നിലനിർത്തിയിട്ടുള്ള ഇംഗ്ലീഷുകാരുടെ സൈന്യത്തിനു ള്ള താമസസ്ഥലവും അത്യാവശ്യ സൗകര്യങ്ങളും കോളനിക്കാർ നൽകണം
👉 കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന തേയില ഗ്ലാസ് കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം
👉 ഇംഗ്ലീഷ് ഗവൺമെന്റ് തേയിലയുടെ മേൽ ചേർന്ന നികുതി ചുമത്തുന്നതിന്എതിരായി അമേരിക്കയിൽ ശക്തമായ പ്രതിഷേധമുയർന്നു വന്നു
👉 1773 ഡിസംബർ 16ന് രാത്രിയിൽ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച് ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി അതിലുണ്ടായിരുന്ന 342 പെട്ടി തേയില കടലിലേക്ക് വലിച്ചെറിഞ്ഞു ഇതാണ് ബോസ്റ്റൺ ടീ പാർട്ടി എന്നറിയപ്പെടുന്നത്
👉 ജോൺ ലോക്ക് -" മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല"
👉 തോമസ് പെയിൻ - " ഏതെങ്കിലും വിദേശ ശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടക്കി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല"
👉മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരെ പ്രതികരി ക്കാനായി ജോര്‍ജിയ ഒഴികെയുള്ള കോളനികളുടെ പ്രതിനിധികള്‍ 1774 ൽ ഫിലാഡല്‍ഫിയയില്‍ സമ്മേളിച്ചു. ഇത് ഒന്നാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് എന്നറിയപ്പെടുന്നു. തുടര്‍ന്ന് വ്യവസായങ്ങള്‍ക്കും വ്യാപാരത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണ ങ്ങള്‍ നീക്കണമെന്നും തങ്ങളുടെ അംഗീകാരമി ല്ലാതെ നികുതി ചുമത്തരുതെന്നും ആവശ്യപ്പെട്ട് കോളനിജനത ഇംഗ്ലണ്ടിലെ രാജാവിന് നിവേദനം നല്‍കി. എന്നാല്‍ രാജാവ് ജനങ്ങളെ അടിച്ചമര്‍ത്താ നായി സൈന്യത്തെ അയച്ചു. ഇത് ഇംഗ്ലണ്ടും കോളനികളും തമ്മിലുള്ള യുദ്ധത്തിന് വഴിതെളി ച്ചു. 1775 ല്‍ ഫിലാഡല്‍ഫിയയില്‍ ചേര്‍ന്ന രണ്ടാം കോണ്ടിനെന്റല്‍ കോണ്‍ഗ്രസ് ജോര്‍ജ് വാഷിങ്ട ണിനെ കോണ്ടിനെന്റല്‍ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുത്തു. ഈ സമയം തോമസ് പെയിന്‍ തന്റെ 'കോമണ്‍സെന്‍സ്' എന്ന ലഘു ലേഖയിലൂടെ ഇംഗ്ലണ്ടില്‍ നിന്നു വേര്‍പിരിയുക യാണ് അമേരിക്കക്കാരെ സംബന്ധിച്ച് വിവേക പൂര്‍വമായ പ്രവ്യത്തിയെന്ന് പ്രഖ്യാപിച്ചു. 1776 ജൂലൈ 4 ന് അമേരിക്കന്‍ കോണ്ടിനെന്റൽ കോണ്‍ഗ്രസ് ലോകപ്രശസ്ത മായ സ്വാതന്ത്യചഖ്യംപനം നടത്തി. തോമസ് ജെഫേഴ്‌സണ്‍, ബെഞ്ചമിന്‍ (ഫാങ്ളിന്‍ എന്നിവര്‍ തയാറാക്കിയതാണ് സ്വാതന്ത്യപ്രഖ്യാപനം
👉 സ്വാതന്ത്യപഖ്യാപനത്തോടെ ഇംഗ്ലണ്ടും അമേ രിക്കന്‍ കോളനികളും തമ്മിൽ ആരംഭിച്ച യുദ്ധം 1781ല്‍ അവസാനിച്ചു. 1783 ലെ പാരിസ് ഉടമ്പടി പ്രകാരം ഇംഗ്ലണ്ട് പതിമൂന്ന് കോളനികളുടെ സ്വാതന്ത്യം അംഗീകരിച്ചു. തുടര്‍ന്ന് ഫിലാ ഡല്‍ഫിയയില്‍ ചേര്‍ന്ന ഭരണഘടനാസമ്മേളനം ജയിംസ് മാഡിസന്റെ നേതൃത്വത്തില്‍ അമേരിക്കയ്ക്കായി ഭരണഘടന തയാ റാക്കി. പുതിയ ഭരണഘടനപ്രകാരം രൂപികരിക്കപ്പെട്ട അമേരിക്കന്‍ ഐക്യ നാടുകളുടെ ആദ്യ പ്രസിഡന്റായി ജോര്‍ജ് വാഷിംങ്ടണ്‍ തിരഞ്ഞെടുക്കപ്പെട്ടു.
👉
No comments:
Post a Comment