1. ചിങ്ങമാസം വിളവിറക്കി മകരമാസം വിളവെടുക്കുന്നു
2. നെൽകൃഷിയുടെ രണ്ടാം വിളവാണ് മുണ്ടകൻ.
3. മുണ്ടകൻ കൃഷി രീതിയിലെ നെൽകൃഷിയുടെ വിളവെടുപ്പ് കാലം മകരക്കൊയ്ത്ത് എന്നറിയപ്പെടുന്നു
ഉത്തരം👉 എല്ലാം ശരിയാണ്
അഷ്ടമുടി കായൽ അറബിക്കടലുമായി ചേരുന്ന പ്രദേശം അറിയപ്പെടുന്നത്?
ഉത്തരം👉 നീണ്ടകര അഴി
തമിഴ്നാട്ടിലെ അണ്ണാമലൈ വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
ഉത്തരം👉 പറമ്പിക്കുളം
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?
ഉത്തരം👉 കൊച്ചി
ഇ എം എസ് സ്റ്റേഡിയം ( മുൻപ് കോർപ്പറേഷൻ സ്റ്റേഡിയം ) ഏത് ജില്ലയിലാണ്?
ഉത്തരം👉 കോഴിക്കോട്
കൊച്ചിയിൽ നിർമ്മിക്കപ്പെട്ട ബോൾഗാട്ടി പാലസ് ഏത് യൂറോപ്യൻ ശക്തിയുടെ സംഭാവനയാണ്?
ഉത്തരം👉 ഡച്ച്
ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി പണ്ടകശാല സ്ഥാപിച്ചത് എവിടെയാണ്?
ഉത്തരം👉 വിഴിഞ്ഞം
അൽഅമീൻ എന്ന പത്രത്തിന്റെ സ്ഥാപകൻ?
ഉത്തരം👉 മുഹമ്മദ് അബ്ദുറഹ്മാൻ
1921 ഏപ്രിൽ മാസം കെപിസിസി നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ ആദ്യ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ?
ഉത്തരം👉 ടി പ്രകാശം
1932ലെ നിവർത്തന പ്രക്ഷോഭം നയിച്ച സംഘടന?
ഉത്തരം👉 സംയുക്ത രാഷ്ട്രീയ സഭ
കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന ആദ്യ സമരമായ മൊറാഴ സമരത്തിലെ പ്രതി?
ഉത്തരം👉 കെ പി ആർ ഗോപാലൻ
മയ്യനാട് സുവർണപ്രകാശം പ്രസ്സിൽ നിന്നും സി വി കുഞ്ഞിരാമന്റെ നേതൃത്വത്തിൽ കേരള കൗമുദി പത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷം
ഉത്തരം👉 1911
ദക്ഷിണേന്ത്യയിലെ ആദ്യ ഇംഗ്ലീഷ് പത്രമായ മദ്രാസ് സ്റ്റാൻഡേർഡിന്റെ പത്രാധിപരായിരുന്ന മലയാളി?
ഉത്തരം👉 ജി പി പിള്ള
ക്ഷേത്രപ്രവേശനം,എന്റെ ജയിൽവാസം എന്നീ കൃതികളുടെ രചയിതാവ്?
ഉത്തരം👉 ടി കെ മാധവൻ
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ താലിമാല സംഭവുമായി ബന്ധപ്പെട്ട വനിത?
ഉത്തരം👉 കമലാ പ്രഭു
കുട്ടികളിൽ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത്?
ഉത്തരം👉 തൈമോസിൻ
കോർണിയയുടെയോ ലെൻസിന്റെയോ വക്രതയിൽ ഉണ്ടാകുന്ന വ്യതിയാനം മൂലമുള്ള കാഴ്ചവൈകല്യം ഏത്?
ഉത്തരം👉 അസ്റ്റിഗ്മാറ്റിസം
ന്യൂമോണിയ രോഗത്തിന് കാരണമായ ബാക്ടീരിയ ഏത്?
ഉത്തരം👉 ന്യൂമോകോക്കസ്
No comments:
Post a Comment