24 May 2022

World Geography Notes

 
1)വെള്ള നിറത്തിൽ തൂവൽ കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?

✅സിറസ് മേഘങ്ങൾ 
♦️സ്ട്രാറ്റസ്-കനത്ത പാളികളായി കാണപ്പെടുന്നു. 
♦️ക്യുമുലസ്-ആകാശത്തിൽ ഉയർന്നു നിൽക്കുന്ന ചാര നിറത്തിലുള്ള കൂനകൾ പോലെ കാണപ്പെടുന്നു. 
♦️നിംബസ്-ഇരുണ്ട മഴ മേഘങ്ങൾ. ഇത് അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനത്തിൽ കാണപ്പെടുന്നു.

2)ജല കണികകൾ മഞ്ഞുകട്ടകളായി ഭൂമിയിൽ പതിക്കുന്ന വർഷണമാണ്‌ __?

✅ആലിപ്പഴം 
♦️മേഘങ്ങളിൽ നിന്നും മോചിപ്പിക്കപ്പെട്ട ജല കണികകൾ വിവിധ രൂപത്തിൽ ഭൂമിയിൽ പതിക്കുന്ന പ്രക്രീയയാണ് വർഷണം. 
♦️ജലത്തുള്ളികളുടെ രൂപത്തിൽ ഉള്ള വർഷണം-മഴ 
♦️നേർത്ത ഹിമകണങ്ങളായുള്ള വർഷണം-മഞ്ഞു വീഴ്ച.

3)താഴെ പറയുന്നവയിൽ സജീവ അഗ്നി പർവതം അല്ലാത്തത് ഏത്?

♦️തുടർച്ചയായി സ്ഫോടനം നടക്കുന്ന അഗ്നി പർവ്വതങ്ങളാണ് സജീവ അഗ്നിപർവതം 
♦️ബാരൻ ദ്വീപും(ഇന്ത്യ) ഫ്യുജിയമായും(ജപ്പാൻ), മൗണ്ട് എറ്റ്ന(ഇറ്റലി)യും സജീവ അഗ്നിപർവ്വതങ്ങളാണ്. 
♦️കിളിമഞ്ചാരോ നിർജീവ അഗ്നി പർവ്വതത്തിനുദാഹരണമാണ്.

4)വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷ മണ്ഡലം?

✅സ്ട്രാറ്റോസ്ഫിയർ
♦️ഓസോൺ പാളി കാണപ്പെടുന്നതും ജെറ്റ് വിമാനങ്ങൾ പറക്കുന്നതും ഈ മണ്ഡലത്തിൽ തന്നെയാണ്. 
♦️ജെറ്റ് വിമാനങ്ങൾ ആകാശത്തു സൃഷ്ട്ടിക്കുന്ന വെള്ളവര കൂടുതൽ സമയം നമുക്ക് ദൃശ്യമാകുന്നത് ഈ മണ്ഡലത്തിൽ വായു ചലനം കുറവായത്തിലാണ.

5)ഭൂമധ്യരേഖയിലെ മരതകം എന്നറിയപ്പെടുന്ന രാജ്യം?

✅ഇൻഡോനേഷ്യ 
♦️ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യമാണ് ഇൻഡോനേഷ്യ.

6)അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നു പോകുന്ന കടലിടുക്ക്?

✅ബെറിങ്ങ് കടലിടുക്ക് 
♦️180° രേഖാംശ രേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.

7)ധരാതലീയ ഭൂപടത്തിൽ കൊണ്ടൂർ രേഖയുടെ നിറം?

✅ബ്രൗൺ 
♦️സമുദ്ര നിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് കൊണ്ടൂർ രേഖകൾ.

8)ഭൂമിയുടെ ഭ്രമണ ദിശ?

✅പടിഞ്ഞാറ് നിന്നും കിഴക്കോട്ട്
♦️അത് കൊണ്ടാണ് സൂര്യൻ കിഴക്ക് ഉദിക്കുന്നതായും പടിഞ്ഞാറ് അസ്തമിക്കുന്നതായും നമുക്ക് അനുഭവപ്പെടുന്നത്.
♦️പകലും രാത്രിയും ഉണ്ടാകാൻ കാരണം ഭൂമിയുടെ ഭ്രമണം.

9)ഭൂപടം തയാറാക്കുന്ന ശാസ്ത്രശാഖ?

✅കാർട്ടോഗ്രാഫി
♦️ആദ്യത്തെ ഭൂപടം വരച്ചതായി കരുതപ്പെടുന്നത് അനക്സി മാൻഡർ ആണ് 
♦️ആധുനിക ഭൂപട നിർമാണത്തിന്റെ പിതാവ്-മെർക്ക)റ്റർ

10)വൻകര വിസ്ഥാപന സിദ്ധാന്തം അനുസരിച് പണ്ടുണ്ടായിരുന്ന ബ്രിഹത് ഭൂഖണ്ഡം?

✅പാൻജിയ 
♦️വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് ആൽഫ്രഡ്‌ വെഗ്നർ ആണ്. 
♦️ഈ സിദ്ധാന്തം അനുസരിച് മാതൃ ഭൂഖണ്ഡം പാൻജിയ എന്നും അതിനെ ചുറ്റി നിലനിന്നിരുന്ന മഹാസമുദ്രം പന്തലാസ എന്നും അറിയപ്പെട്ടു. 
♦️പാൻജിയയെ തെഥിസ് എന്ന സമുദ്രം രണ്ടായി വിഭജിച്ചിരുന്നു. 
♦️തെഥിസ് സമുദ്രത്താൽ വേർപെട്ട് വടക്ക് ഭാഗത്തു ലൗറഷ്യയും തെക്ക് ഭാഗത്തു ഗോണ്ട്വാനലാൻഡും സ്ഥിതിചെയ്തു്.

No comments: