24 May 2022

Geography notes

1)ഉത്തര ധ്രുവത്തെയും ദക്ഷിണ ധ്രുവത്തെയും യോജിപ്പിച്ചു തെക്ക് വടക്കായി വരയ്ക്കുന്ന സാങ്കൽപ്പിക രേഖകൾ?

✅രേഖാംശ രേഖ 
♦️ഭൗമോപരിതലത്തിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കൽപ്പിക രേഖ-അക്ഷാംശ രേഖ. 
♦️ഉത്തരായന രേഖയും ദക്ഷിണായന രേഖയും അക്ഷാംശ രേഖയ്ക്ക് ഉദാഹരണമാണ്.

2)അടുത്തടുത്ത രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ?

✅ഭൂമധ്യരേഖയിൽ 
♦️രണ്ട് രേഖാംശങ്ങൾ തമ്മിൽ ഉള്ള അകലം പൂജ്യമാകുന്നത് ധ്രുവങ്ങളിൽ ആണ്.

3)0° അക്ഷാംശരേഖ അറിയപ്പെടുന്നത്?

✅ഭൂമധ്യരേഖാ 
♦️0°രേഖാംശ രേഖ-ഗ്രീനിച് രേഖ/prime meridian

4)ഒരു സ്ഥലത്തെ പ്രാദേശിക സമയം കണക്കാക്കുന്നത്?

✅ആ പ്രദേശത്തെ മധ്യാഹ്ന സൂര്യനെ അടിസ്ഥാനമാക്കി.

5)ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?

✅5 1/2 മണിക്കൂർ.

6)ഏഷ്യ യിലെ ഏറ്റവും കൂടുതൽ സമയ മേഖലകളുള്ള രാജ്യം?

✅ഇൻഡോനേഷ്യ 
♦️3 സമയമേഖലകൾ ഇന്തോനേഷ്യയിലൂടെ കടന്നുപോകുന്നു. 
♦️ലോകത്തിൽ ഏറ്റവും കൂടുതൽ സമയമേഖലകൾ കടന്നുപോകുന്നത് ഫ്രാൻസ് ലൂടെയാണ് 
♦️12 സമയമേഖലകൾ ഫ്രാൻസിലൂടെ കടന്നു പോകുന്നു.

7)ആൽഫ്രെഡ് വെഗ്നറുടെ സിദ്ധാന്തമനുസരിച് ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബ്രിഹത് ഭൂഖണ്ഡം?

✅പാൻജിയ 
♦️മാതൃഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം പാൻജിയ ആണ്.

8)ഫലകചലന സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

✅അർണോൾഡ് ഹോംസ്

9)അഗ്നിപർവതജന്യ ശിലകൾ എന്നറിയപ്പെടുന്നത്?

✅ആഗ്നേയ ശിലകൾ 
♦️ശിലകളുടെ മാതാവ്, പ്രാഥമിക ശില, പിതൃശില, അടിസ്ഥാന ശില എന്നിങ്ങനെ അറിയപ്പെടുന്നതും ആഗ്നേയ ശില ആണ്.

10)അന്തരീക്ഷത്തിന്റെ ആകെ പിണ്ഡത്തിന്റെ 80 ശതമാനത്തോളം ഉൾപ്പെടുന്ന പാളി?

✅ട്രോപ്പോസ്ഫിയർ

11)താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?

✅ആമസോൺ


No comments: