30 May 2022

ഫ്രഞ്ച് സമരം 10th std SCERT notes Malayalam

⚡️ ഫ്രാന്‍സില്‍ നിലനിന്ന അസമത്വങ്ങളെയും ചൂഷണത്തെയും കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുന്നതില്‍ അക്കാലത്തെ ചിന്തകരും ചിന്താധാരകളും പ്രധാന പങ്കുവഹിച്ചു

⚡️ വോൾട്ടയർ : പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിച്ചു

 യുക്തിചിന്ത സമത്വം മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിച്ചു

⚡️ റൂസോ:

 സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ് എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി

 ജനങ്ങളാണ് പരമാധികാരി എന്ന് പ്രഖ്യാപിച്ചു

⚡️ മോണ്ടാസ്ക്യു

 ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു

 ഗവൺമെന്റിന്റെ നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നീ വിഭാഗങ്ങളിലായി തിരിക്കണമെന്ന് വാദിച്ചു

🔥🔥ഫ്രാന്‍സിലെ ബൂര്‍ബന്‍ രാജാക്കന്മാർ , പുരോഹിതര്‍, പ്രഭൂക്കന്മാര്‍ തുടങ്ങി യവര്‍ നയിച്ച ആഡംബരജീവിതം, ധൂര്‍ത്ത്‌, യുദ്ധങ്ങള്‍ എന്നിവയും തുടര്‍ച്ച യായ വരള്‍ച്ചയും കൃഷിനാശവും ഫ്രാന്‍സിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാക്കി. അമേരിക്കന്‍ സ്വാതന്ത്യസമരത്തിൽ കോളനികളെ സമ്പത്തും സൈന്യവും നല്‍കി ഫ്രാന്‍സിലെ ഭരണാധികാരികള്‍ സഹായിച്ചതും സാമ്പ ത്തിക പ്രതിസന്ധിയെ രൂക്ഷമാക്കി.


🔥 ജനങ്ങളുടെമേല്‍ പുതിയ നികുതികള്‍ ചുമത്തുന്നതിനായി 1789 ല്‍ ചക്രവര്‍ത്തി ലൂയി പതിനാറാമന്‍ ജനപ്രതി നിധിസഭയായ സ്റ്റേറ്റ്‌സ്‌ ജനറല്‍ വിളിച്ചു ചേര്‍ത്തു. ഫ്രഞ്ച്‌ സമൂഹത്തെ പ്പോലെ സ്റ്റേറ്റ്‌സ്‌ ജനറലിനും മൂന്ന്‌ എസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നു.

🔥ഓരോ എസ്റ്റേറ്റിനും ഓരോ വോട്ട്  മതിയെന്നും ഓരോ അംഗത്തിനും ഓരോ വോട്ട്‌ വേണ്ട എന്നും രാജാവിനെ അനുകൂലി ക്കുന്ന ആദ്യത്തെ രണ്ട്‌ എസ്റ്റേറ്റു കള്‍ വാദിച്ചു.


🔥 എന്നാല്‍ മൂന്ന്‌ എസ്റ്റേറ്റുകളിലെയും ഓരോ അംഗ ത്തിനും ഓരോ വോട്ട്‌ തന്നെ വേണമെന്നായിരുന്നു “കോമൺസ്‌” എന്നറിയപ്പെട്ട മൂന്നാമത്തെ എസ്റ്റേറ്റിന്റെ ആവശ്യം.


വോട്ട്‌ ചെയ്യുന്നതിലെ തര്‍ക്കം തുടരവെ മുന്നാമത്തെ എസ്റ്റേറ്റിലെ അംഗങ്ങള്‍ തങ്ങളാണ്‌ ഫ്രാന്‍സിലെ ദേശീയ അസംപ്രഖ്യാപിച്ചു. അവര്‍ അടുത്തുള്ള ഒരു ടെന്നിസ്‌ കോര്‍ട്ടില്‍ സമ്മേളിച്ചു.

 ഫ്രാൻ‌സിനായി ഒരു ഭരണഘടന തയാറാക്കിയശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന്‌ അവര്‍ പ്രതിജ്ഞചെയ്തു. ഇത്‌ “ടെന്നിസ്‌ കോര്‍ട്ട്‌ പ്രതിജ്ഞ” എന്നറിയപ്പെടുന്നു..



No comments: