11 May 2022

കേരള psc 10th level prelims 2022 May Model Questions

🌸 താഴെ തന്നിരിക്കുന്നവയില്‍ ഒരു തന്മാത്രയെ സംബന്ധിച്ചിടത്തോളം ശരിയായ പ്രസ്താവന അല്ലാത്തത്‌?

A) ഒരു മൂലകത്തിന്റെ തന്നെ രണ്ടോ അതിലധികമോ ആറ്റങ്ങള്‍ ചേരുന്നത്‌

B) സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്നു

C) ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ സ്വഭാവവും പ്രകടിപ്പിക്കുന്ന അടിസ്ഥാന കണം

D) ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും പ്രകടിപ്പിക്കുന്ന അടിസ്ഥാന കണം


ഉത്തരം : D


🌸 ആറ്റത്തിന്റെ ന്യൂക്സിയസിന്‌ ചുറ്റും ഇലക്ട്രോണുകള്‍ സഞ്ചരിക്കുന്ന നിശ്ചിത 
പാതകളാണ്‌ ഓര്‍ബിറ്റ്‌ അഥവാ ഷെല്‍. ന്യൂക്ലിയസിന് ഉള്ളിൽ നിന്ന്‌ ക്രമീകരിക്കുമ്പോള്‍ അവ K, L, M, N, O എന്നിങ്ങനെ അക്ഷരങ്ങളില്‍ പ്രതിനിധികരിക്കപ്പെടുന്നു. ഓരോ ഷെല്ലിലും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന പരമാവധി ഇലക്ട്രോണുകൾ എത്ര എന്നറിയാനുളള സൂത്രവാക്യം?


ഉത്തരം : 2n²

🌸 മോണോസൈറ്റില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കാവുന്ന ഒരു ലോഹം ശക്തിയേറിയതും ഭാരം കുറഞ്ഞതുമായ കാന്തങ്ങളുടെ നിര്‍മ്മാണത്തിന്‌ വ്യാപകമായി ഉപയോഗിക്കുന്നു. ഏത്‌?


ഉത്തരം : നിയോഡിമിയം



🌸 ആവര്‍ത്തന പട്ടികയിൽ ഒരു ഗ്രൂപ്പിൽ മുകളില്‍ നിന്ന്‌ താഴോട്ട്‌ വരുന്തോറും അയോണികരണ ഊര്‍ജ്ജം?


ഉത്തരം : കുറയുന്നു


 🌸 ലോകത്ത്‌ ഏറ്റവും കുടുതല്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ആണ്‌ പോളിത്തീന്‍. ഇതിന്റെ അടിസ്ഥാനഘടകം (മോണോമര്‍) ഏതാണ്‌?


ഉത്തരം : എഥിലിന്‍



🌸 പിണ്ഡമുള്ള ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ആകര്‍ഷണബലം അറിയപ്പെടുന്നത്‌?


ഉത്തരം : ഭാരം


🌸 Blackhole എന്നറിയപ്പെടുന്നത്‌ ___ആണ്‌?


ഉത്തരം : മരിച്ചു കൊണ്ടിരിക്കുന്ന നക്ഷ്തം


🌸 ശബ്ദ സ്രോതസ്സിന്റെയോ ശബ്ദ സ്വീകരണിയുടെയോ അല്ലെങ്കില്‍ രണ്ടിന്റെയും ആപേക്ഷിക ചലനം മൂലം ശ്രോതാവ്‌ ശ്രവിക്കുന്ന ശബ്ദത്തിന്റെ ആവൃത്തിയില്‍ മാറ്റമുണ്ടാകുന്ന പ്രതിഭാസം അറിയപ്പെടുന്നത്‌?




ഉത്തരം :  ഡോപ്ലർ ഇഫക്ട്‌


 🌸 തരംഗദൈര്‍ഘ്യം കുറഞ്ഞതില്‍ നിന്നും കുടിയതിലേക്ക്‌ ക്രമമായി എഴുതുക

1 ചുവപ്പ്‌
2, നീല
3. വയലറ്റ്‌
4 പച്ച

ഉത്തരം : 3,2,4,1

🌸 ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജത്തിനു എന്ത് മാറ്റമാണ് ഉണ്ടാകുക?

 ഉത്തരം : 4 മടങ്ങാവും 
 

No comments: