26 Jan 2021

1. "പ്രതിരോധത്തിന്റെ ദിനങ്ങൾ, പാഠങ്ങൾ" എന്ന പുസ്തകത്തിന്റെ രചയിതാവ് ആര് ? 
a. എ. കെ. ആന്റണി
b. വി. എം. സുധീരൻ
c. കെ. കെ. ശൈലജ
d. വി. കെ. കൃഷ്ണമേനോൻ

Ans.c. കെ. കെ. ശൈലജ

(👉 സെന്റർ ഫോർ ഓട്ടിസം ഇന്ത്യ ഏർപ്പെടുത്തിയ ഡോ. എ. പി. ജെ അബ്ദുൽ കലാം പുരസ്കാരം നേടിയത് കെ. കെ. ശൈലജ
( കേരളത്തിലെ ആരോഗ്യ മന്ത്രി))

2. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി ആരാണ് ? 
a.  റ്റി.എൻ. ശേഷൻ
b. എ.കെ. നാരായണൻ
c. വി. വി. ഗിരി
d. വി.ആർ. കൃഷ്ണയ്യർ

Ans.d. വി.ആർ. കൃഷ്ണയ്യർ (👉1987 ൽ ആർ. വെങ്കിട്ടരാമനോട് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു)

3. കേരളത്തിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ? 
a. ആർ. ശങ്കർ
b. സി. അച്യുതമേനോൻ
c. ഇ.എം.എസ്. നമ്പൂതിരിപ്പാട്
d. എ.കെ. ആന്റണി

Ans.a. ആർ. ശങ്കർ

 (👉 കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ആർ. ശങ്കർ ആയിരുന്നു)

4. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ  ആദ്യ ചെയർമാൻ ആരായിരുന്നു ? 
a. സി. അച്യുതമേനോൻ
b. പട്ടം താണുപിള്ള
c. വി. വി. ഗിരി
d. ഇ.എം.എസ്. നമ്പൂതിരിപ്പാട്

Ans.d. ഇ.എം.എസ്. നമ്പൂതിരിപ്പാട്

(👉 കേരളത്തിലെ ( ഇന്ത്യയിലെ തന്നെ) ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആണ്  ഇ.എം.എസ്. നമ്പൂതിരിപ്പാട്)

5. കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം ? 
a. 1965
b. 1968
c. 1967
d. 1960

Ans.c. 1967

6. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം രാജ്യസഭാ അംഗം ആയിരുന്ന വ്യക്തി ആരാണ് ?

a. ഇ കെ അഹമ്മദ്
b. ബി. വി. അബ്ദുല്ല കോയ
c. പനമ്പള്ളി ഗോവിന്ദമേനോൻ
d. ആനി മസ്ക്രീൻ

Ans.b. ബി. വി. അബ്ദുല്ല കോയ

7. കേരളത്തിൽ നിന്നും രാജ്യസഭാംഗമായ ആദ്യ മലയാളി വനിത ആരാണ് ?

a. ആനി മസ്ക്രീൻ
b. ലക്ഷ്മി എൻ. മേനോൻ
c. റോസമ്മ പുന്നൂസ്
d. ഭാരതി ഉദയഭാനു

Ans. d. ഭാരതി ഉദയഭാനു


 (👉 1954 ആണ് ഭാരതി ഉദയഭാനു രാജ്യസഭ അംഗം ആയത്
👉 എന്നാൽ രാജ്യസഭ അംഗമായ ആദ്യ മലയാളി വനിത ലക്ഷ്മി എൻ. മേനോൻ ആണ്
👉1952 ൽ ബീഹാറിൽ നിന്നാണ് രാജ്യസഭാ അംഗം ആയത്)

8. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി ആരാണ് ? 
a. കെ.ആർ. നാരായണൻ
b. ബി.ആർ. മേനോൻ
c. എം.എം. ജേക്കബ്
d. പി.ജെ കുര്യൻ

Ans. c. എം.എം. ജേക്കബ്

 (👉 രാജ്യസഭാ അധ്യക്ഷൻ ആയ ആദ്യ മലയാളിയാണ് കെ.ആർ. നാരായണൻ
👉 രാജ്യസഭാ ഉപാധ്യക്ഷനായ രണ്ടാമത്തെ മലയാളിയാണ് പി.ജെ കുര്യൻ)

9. കേന്ദ്ര ക്യാബിനറ്റിൽ അംഗമായ ആദ്യ മലയാളി ആരാണ് ? 
a. ഡോ. ജോൺ മത്തായി
b. ടി. എൻ  ശേഷൻ
c. എ. കെ. ആന്റണി
d. വി.കെ. കൃഷ്ണമേനോൻ

Ans. a. ഡോ. ജോൺ മത്തായി (👉 കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി, പ്രഥമ കേന്ദ്ര റെയിൽവേ ബജറ്റ് അവതരിപ്പിച്ച മലയാളി - ഡോ. ജോൺ മത്തായി)

10. കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭക്ക് നേതൃത്വം നൽകിയത് ആരാണ് ? 
a. സി. അച്യുതമേനോൻ
b. പട്ടം താണുപിള്ള
c. എ. കെ. ആന്റണി
d. സി. എച്ച്. മുഹമ്മദ് കോയ

Ans. b. പട്ടം താണുപിള്ള (👉 കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആണ് പട്ടം താണുപിള്ള)

No comments: