🍁 നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച 1920 ലെ കൽക്കട്ട (പ്രത്യേക സമ്മേളനം) കോൺഗ്രസ്സ് സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നത് ലാലാ ലജ്പത് റായ് ആണ്.
🍁 1920 ൽ സ്ഥാപിതമായ അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ (AITUC) ആദ്യ പ്രസിഡന്റായിരുന്നത് ലാലാ ലജ്പത് റായ് ആണ്.
🍁പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്കായ 'പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ചത് ലാലാ ലജ്പത് റായാണ്
🍁വന്ദേമാതരം (ഉറുദു ഭാഷയിൽ), ആര്യ ഗസറ്റ് എന്നീ പ്രസിദ്ധീകരണങ്ങളുടെ സ്ഥാപകൻ ലാലാ ലജ്പത് റായ് ആണ്.
🍁 സൈമൺ കമ്മീഷനെതിരായ പ്രകടനത്തിനിടെ ലാത്തി ചാർജ്ജിൽ പരിക്കേറ്റ് 1928 നവംബർ 17 ന് മരണമടഞ്ഞ സ്വാതന്ത്ര്യ സമര സേനാനിയാണ് ലാലാ ലജ്പത് റായ്
🍁 പ്രധാന കൃതികൾ - അൺഹാപ്പി ഇന്ത്യ, ആര്യ സമാജ്, ഇംഗ്ലണ്ട്സ് ഡെബ്ടു ഇന്ത്യ, സ്റ്റോറി ഓഫ് മൈ ഡിപോർട്ടേഷൻ
No comments:
Post a Comment