26 Jan 2021

1. കേരളത്തിൽ ഉപമുഖ്യമന്ത്രി ആയതിനുശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആരാണ് ? 
a. സി. അച്യുതമേനോൻ
b. സി. എച്ച്. മുഹമ്മദ് കോയ
c. കെ. കരുണാകരൻ
d. ആർ. ശങ്കർ

Ans.d. ആർ. ശങ്കർ(👉 കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആണ് ആർ. ശങ്കർ)

2. 1975 -ലെ അടിയന്തരാവസ്ഥ കാലത്തെ കേരള ഗവർണർ ആരായിരുന്നു ? 
a. വി. വിശ്വനാഥൻ
b. പി. രാമചന്ദ്രൻ
c. എൻ.എൻ. വാഞ്ചു 
d. സ്വരൂപ് സിംഗ്

Ans. c. എൻ.എൻ. വാഞ്ചു

3. കേരളത്തിൽ എത്ര പേരാണ് ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുള്ളത് ? 
a. 3
b. 4 
c. 2 
d. 5

Ans.a. 3 (👉 ആർ. ശങ്കർ, സി. എച്ച്. മുഹമ്മദ് കോയ, അവുക്കാദർ കുട്ടിനഹ എന്നിവരാണ് കേരളത്തിൽ ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുള്ളത്)

4. 2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി ആരായിരുന്നു ? 
a. എ. കെ. ആന്റണി
b. ഉമ്മൻചാണ്ടി
c. കെ. കരുണാകരൻ
d. സി. അച്യുതമേനോൻ

Ans.d. സി. അച്യുതമേനോൻ (👉 കേരള നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയാണ് സി. അച്യുതമേനോൻ)

5. പട്ടം താണുപിള്ള പ്രതിനിധീകരിച്ച രാഷ്ട്രീയ പാർട്ടി ഏതാണ് ? 
a. കോൺഗ്രസ് സോഷ്യലിസ്റ്റ്
b. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
c. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
d. നാഷണൽ പാർട്ടി ഓഫ് ഇന്ത്യ

Ans.c. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (👉 തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്നു പട്ടംതാണുപിള്ള)

6. 'സുരേന്ദ്രൻ' എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന മുഖ്യമന്ത്രി ആരാണ് ? 
a. ഇ.എം.എസ്. നമ്പൂതിരിപ്പാട്
b. പി. കെ. വാസുദേവൻ നായർ
c. ആർ. ശങ്കർ
d. കെ. കരുണാകരൻ

Ans.a. ഇ.എം.എസ്. നമ്പൂതിരിപ്പാട് 

7. അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി ആരായിരുന്നു ? 
a. സി അച്യുതമേനോൻ
b. പട്ടം താണുപിള്ള
c. ഇ. കെ. നായനാർ
d. കെ. കരുണാകരൻ

Ans.d. കെ. കരുണാകരൻ (👉 'മാളയുടെ മാണിക്യം' എന്നറിയപ്പെടുന്നത് കെ. കരുണാകരൻ ആണ്)

8. 'ചങ്ങല ഒരുങ്ങുന്നു' എന്ന കൃതി രചിച്ച കേരള മുഖ്യമന്ത്രി ആരാണ് ? 
a. വിഎസ് അച്യുതാനന്ദൻ
b. പിണറായി വിജയൻ
c. ഉമ്മൻചാണ്ടി
d. എ. കെ. ആന്റണി

Ans.c. ഉമ്മൻചാണ്ടി

(👉 ഉമ്മൻചാണ്ടിയുടെ പ്രധാന കൃതികൾ താഴെ പറയുന്നത്::

👉 കേരളത്തിന്റെ ഗുൽസാരി
👉 പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ)

9. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി ആരാണ് ? 
a. കെ കരുണാകരൻ
b. സി. അച്യുതമേനോൻ
c. പട്ടം താണുപിള്ള
d. ഇ. കെ. നായനാർ

Ans.d. ഇ. കെ. നായനാർ (👉4009 ദിവസം ഇ. കെ. നായനാർ കേരള മുഖ്യമന്ത്രി ആയിരുന്നു

👉 ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ആണ് കെ. കരുണാകരൻ(4 തവണ)

10. കേരളത്തിൽ എ. കെ. ആന്റണി ചാരായ നിരോധനം ഏർപ്പെടുത്തിയ വർഷം എന്നാണ് ? 
a. 1997
b. 1995
c. 1996
d. 1994

Ans.c. 1996 (👉 കേരളത്തിൽ തൊഴിലില്ലായ്മാവേതനവും ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്ത്രിയാണ് എ. കെ. ആന്റണി)

No comments: