29 Jan 2021

കേരള ചരിത്രം

1. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് ആരാണ് ? 

Ans. അമോഘവർഷൻ

👉 കേരളത്തിലെ അശോകൻ- വിക്രമാദിത്യ വരഗുണൻ
👉 തിരുവിതാംകൂറിലെ അശോകൻ- മാർത്താണ്ഡവർമ്മ




2. മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

Ans. പത്മനാഭസ്വാമി ക്ഷേത്രം



👉 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ചത് - മാർത്താണ്ഡവർമ്മ



3. മുറജപം ആദ്യമായി ആഘോഷിച്ച വർഷം ? 

Ans.1750


👉 രാജ്യത്തിന്റെ ഐശ്വര്യത്തിനായി ആറുവർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ നടക്കുന്ന ഉത്സവമാണ് മുറജപം

4. മാർത്താണ്ഡവർമയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ് ? 

Ans. മുളക്മടിശീല


👉 തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെടുന്നത് - മുളകുമടിശീലക്കാർ




5. ഗജേന്ദ്രമോക്ഷം എന്ന ചുവർചിത്രം സ്ഥിതിചെയ്യുന്ന കൊട്ടാരം ? 

Ans. കൃഷ്ണപുരം കൊട്ടാരം



👉 മാർത്താണ്ഡവർമ്മയാണ് കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്
👉 കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത് - കായംകുളം
👉 കോയിക്കൽ കൊട്ടാരം - നെടുമങ്ങാട്
👉 കുതിരമാളിക - കിഴക്കേകോട്ട(തിരുവനന്തപുരം)



വട്ടകോട്ട സ്ഥിതിചെയ്യുന്നത് എവിടെയാണ് ? 

Ans. കന്യാകുമാരി



(👉 വട്ടകോട്ട നിർമ്മിച്ചത് മാർത്താണ്ഡവർമ്മയാണ്)



7. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി ആരാണ് ? 

Ans. ആയില്യം തിരുനാൾ ഗൗരി ലക്ഷ്മീഭായി



 (👉 തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്  -അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ)




8. മാർത്താണ്ഡവർമ്മയുടെ കാലത്ത് ഭരണസൗകര്യത്തിനായി തിരുവിതാംകൂറിനെ എത്ര മണ്ഡപത്തും വാതുക്കൽ(താലൂക്ക്) ആയി വിഭജിച്ചു ?

Ans.15



(👉 മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രിയായിരുന്ന പള്ളിയാടി മല്ലൻശങ്കരൻ വസ്തുക്കളെ ദേവസ്വം,  ബ്രഹ്മസ്വം, ദാനം, പണ്ടാരവക എന്നിങ്ങനെ നാലായി തരംതിരിച്ചു)



9. കൊടുങ്ങല്ലൂർ യുദ്ധം നടന്ന വർഷം ? 

Ans.c. 1504 (👉 കൊച്ചി & കൊടുങ്ങല്ലൂരും തമ്മിലായിരുന്നു കൊടുങ്ങല്ലൂർ യുദ്ധം നടന്നത്)



10. ആനന്ദേശ്വരം യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ? 

Ans. കൊച്ചി & തിരുവിതാംകൂർ (👉 ആനന്ദേശ്വരം യുദ്ധം നടന്നവർഷം -1754)

No comments: