2021-ലെ പ്രവാസി ഭാരതീയ ദിവസിന്റെ മുഖ്യ അതിഥി?
🍁 ചന്ദ്രിക പ്രസാദ് സന്തോഖി
2023 - ലെ ഏഷ്യാ കപ്പ് ഫുട്ബോളിന് വേദിയാകുന്നത്?
🍁ചൈന
രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി?
🍁 സി.പി. റിസ്വാൻ
2021-ൽ വധശിക്ഷ നിരോധിച്ച ഏഷ്യൻ രാജ്യം?
🍁 കസാഖിസ്ഥാൻ
കൃഷി മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി?
🍁 സുഭിക്ഷ കേരളം
ICC യുടെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത അംപയർ?
🍁Claire Polosak ( ആസ്ട്രേലിയ)
2021 ജനുവരിയിൽ Andhra Pradesh High Court ന്റെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്?
🍁Justice Arup Kumar Goswami
2021 ജനുവരിയിൽ സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിലുള്ള രണ്ടാമത്തെ വാട്ടർ ടാക്സി സർവീസ് നിലവിൽ വന്നത്?
🍁 പറശ്ശിനിക്കടവ് (കണ്ണൂർ)
2021 ജനുവരിയിൽ പാകിസ്ഥാനിലെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്കോളർഷിപ്പുകളുടെ എണ്ണം വിപുലീകരിക്കുന്നത് ലക്ഷ്യമിട്ട് 'മലാല യൂസഫ്സായി സ്കോളർഷിപ്പ് ആക്ട് പാസാക്കിയ രാജ്യം?
🍁അമേരിക്ക
വീട്, വിദ്യാലയം, സാമൂഹിക ചുറ്റുപാട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുട്ടികൾ സുരക്ഷിതരായിരിക്കുവാനും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുവാനും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച പദ്ധതി?
🍁 ബാലസൗഹ്യദ കേരളം
2021 ജനുവരിയിൽ ഇന്ത്യ ആരംഭിച്ച അന്റാർട്ടിക്കയിലേക്കുള്ള 40-ാമത് ശാസ്ത്ര പര്യവേഷണത്തിന് ഉപയോഗിക്കുന്ന കപ്പൽ?
🍁MV Vasilly Golovnin
ഇന്ത്യയെ ആഗോള കളിപ്പാട്ട നിർമ്മാണ ഹബ്ബ് ആക്കി മാറ്റുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പരിപാടി?
🍁 Toycathon
2021 ജനുവരിയിൽ ഇന്ത്യയിലേക്കുള്ള ബ്രിട്ടന്റെ ഹൈക്കമ്മീഷണറായി നിയമിതനായത്?
🍁Alexander Ellis
പുരാരേഖകളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം, ഗവേഷണം, സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന പുരാരേഖ വകുപ്പും കേരള സർവകലാശാലയും സംയുക്തമായി ആരംഭിക്കുന്ന ഇന്റർനാഷണൽ ആർക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്റർ നിലവിൽ വരുന്നത്?
🍁കാര്യവട്ടം (തിരുവനന്തപുരം)
'India's 71 Year Test - The Journey to Triumph in Australia' എന്ന പുസ്തകത്തിന്റെ രചയിതാവ്?
🍁 R. Kaushik (Sports Journalist)
2021 ജനുവരിയിൽ ആഫ്രിക്കൻ രാജ്യമായ Democratic Republic of Congo ൽ കണ്ടെത്തിയ പുതിയ പകർച്ചവ്യാധി?
🍁 Disease X
2021 ജനുവരിയിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രിയുമായ വ്യക്തി?
🍁 കെ. കെ. രാമചന്ദ്രൻ മാസ്റ്റർ
#keralapscpolls
No comments:
Post a Comment