🔹ഒരു വസ്ത ദ്രവ്യത്തിൽ ഭാഗികമായോ പൂർണമായോ മുങ്ങിയിരിക്കുമ്പോൾ ആ ദ്രവം വസ്തുവിൽ മുകളിലേക്ക് ഒരു ബലം പ്രയോഗിക്കുന്നു.
🔹ഈ ബലമാണ്- പ്ലവക്ഷമബലം
🔹ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് - കേശികത്വം
🔹 ജലോപരിതലത്തിലെ കണികകൾ പരസ്പരം ആകർഷിക്കുന്നതുമൂലം ജലോപരിതലം ഒരു പാടപോലെ വലിഞ്ഞുനിൽക്കുന്നു.
🔹 ഇതിനു കാരണമായ ബലമാണ് - പ്രതലബലം
🔹ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണ ബലമാണ് - വിസ്കസ്ബലം
🔹ദ്രാവകപടലങ്ങൾ തമ്മിലുള്ള ആപേക്ഷിക ചലനം കുറയ്ക്കത്തക്കവിധത്തിൽ അവയ്ക്കിടയിൽ ബലം ഉളവാക്കാൻ ദ്രാവകത്തിനുള്ള സവിശേഷ സ്വഭാവമാണ് അതിന്റെ - വിസ്കോസിറ്റി
🔹 താപനില വർധിക്കുമ്പോൾ ഒരു ദ്രാവകത്തിന്റെ വിസ്കോസിറ്റി കുറയുന്നു വിസ്കോസിറ്റി വളരെ കുറഞ്ഞ ദ്രാവകങ്ങൾ - മൊബൈൽ ദ്രാവകങ്ങൾ
No comments:
Post a Comment