13 Jan 2021

ഭാരതീയ ശാസ്ത്രജ്ഞന്മാർ


#keralapscpolls

പ്ലാസ്റ്റിക് സർജറിയുടെ പിതാവ്
💃 സുശ്രുതൻ

 ശല്യതന്ത്രം എന്ന കൃതിയുടെ കർത്താവ്
💃 സുശ്രുതൻ

 149 രോഗങ്ങളെ കുറിച്ചുള്ള ഗ്രന്ഥമായ ചരകസംഹിത രചിച്ചത്?
💃 ചരകൻ

തക്ഷശിലയിൽ നിന്നും പഠനം പൂർത്തിയാക്കിയ പ്രാചീന ഭാരതത്തിലെ മഹാനായ ഭിഷഗ്വരൻ ആയിരുന്നു ജീവകൻ. ഇദ്ദേഹം ആരുടെ കൊട്ടാര വൈദ്യൻ ആയിരുന്നു
💃 ബിംബിസാരൻ

 യോഗയുടെ ഉപജ്ഞാതാവ്
💃 പതഞ്ജലി

 ആര്യഭടൻ ജനിച്ചതായി കരുതുന്ന സ്ഥലം
💃 കൊടുങ്ങല്ലൂർ

 ആര്യഭടീയം രചിച്ചത്
💃 ആര്യഭടൻ(23-ാം വയസ്സിൽ)
 
 പരമാണുക്കൾ ആണ് പ്രപഞ്ചത്തിന്റെ മൂലകാരണമെന്ന് ആദ്യമായി വാദിച്ചത്
💃 കണാദൻ

 ഭാരതീയ കണികാ സിദ്ധാന്തം
💃 വൈശേഷിക ദർശനം

 വൈശേഷിക ദർശനത്തിന്റെ  ഉപജ്ഞാതാവ്
💃 കണാദൻ

 ബൃഹത് സംഹിത രചിച്ചത്
💃 വരാഹമിഹിരൻ

 അഷ്ടാംഗ ഹൃദയത്തിന്റെ  കർത്താവ്
💃 വാഗ്ഭടൻ

#keralapscpolls

 ഏത് സംഖ്യയെ പൂജ്യം കൊണ്ടു ഹരിച്ചാൽ ഫലം അനന്തം ആയിരിക്കും എന്ന് ആദ്യം പ്രഖ്യാപിച്ചത്
💃 ഭാസ്കരാചാര്യർ

 പ്രാചീന കേരളത്തിൽ ജീവിച്ചിരുന്ന നീലകണ്ഠസോമയാജി ഏതു നിലയിലാണ് പ്രശസ്തൻ
💃 ഗണിതശാസ്ത്രജ്ഞൻ

 ചന്ദ്രനെയും നക്ഷത്രങ്ങളെയും സ്ഥാനം ഓരോ കാലത്തും കൃത്യമായി കണക്കാക്കാനുള്ള മാർഗ്ഗം കണ്ടെത്തിയ കേരളീയ ഗണിത ശാസ്ത്രജ്ഞൻ
💃 സംഗമഗ്രാമമാധവൻ

 സിവി രാമൻ ജനിച്ച സ്ഥലം
💃 തമിഴ്നാട്ടിലെ തൃശ്ശിനാ പള്ളിയിൽ (1888-1970)

 ഭൗമാന്തരീക്ഷത്തിലെ അയണോസ്ഫിയർ പാളിയെ കുറിച്ച് പുതിയ സിദ്ധാന്തങ്ങൾ മുന്നോട്ടു വെച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
💃 എസ് കെ മിത്ര

 ഇന്ത്യൻ അണു ബോംബിന്റെ  പിതാവ്
💃 ഡോ രാജാരാമണ്ണ
( ആത്മകഥ : തീർത്ഥാടനത്തിന്റെ  വർഷങ്ങൾ)

1966ൽ ആൽപ്സ് പർവത മേഖലയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ
💃 ഹോമി ജഹാംഗീർ ഭാഭാ

ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്
💃 ഹോമി ജഹാംഗീർ ഭാഭാ

 ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ ശില്പി
💃 വിക്രം സാരാഭായി

 ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ്
💃 എപിജെ അബ്ദുൽ കലാം

 നക്ഷത്രങ്ങളുടെ വർണ്ണരാജി വിശകലനം ചെയ്ത് അവയുടെ ആന്തരികഘടന മനസ്സിലാക്കാനുള്ള മാർഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
💃 എം എൻ സാഹ

 ചെടികളുടെ വളർച്ച മനസ്സിലാക്കാൻ ക്രസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ
💃 ജെ സി ബോസ്

 ടാഗോറിന്റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന ശാസ്ത്രജ്ഞൻ
💃 ജെ സി ബോസ്

 നക്ഷത്രങ്ങളുടെ അന്ത്യത്തെ സംബന്ധിക്കുന്ന കണ്ടെത്തലിന് 1983ൽ നോബൽ സമ്മാനം നേടിയത് 
💃  എസ്. ചന്ദ്രശേഖരൻ

 പുഷ്പിക്കുന്ന സസ്യങ്ങളുടെ പരാഗണം കണ്ടെത്തി ടെസ്റ്റ് ട്യൂബിൽ വളർത്തിയെടുക്കാനുള്ള വിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞ
💃 പി മഹേശ്വരി

 ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്
💃 ഡോ എം എസ് സ്വാമിനാഥൻ

 ഇന്ത്യയിലെ തോമസ് ആൽവാ എഡിസൺ എന്നറിയപ്പെടുന്നത്
💃 ജി ഡി നായിഡു 

www.facebook.com/keralapscpolls

No comments: