🌼ഒരു സംവൃത വ്യൂഹത്തിൽ
അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും.
ഈ നിയമം അറിയപ്പെടുന്നത് - പാസ്കൽ നിയമം
🍁പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം:
മർദ്ദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല
🍁പാസ്കൽനിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ - ബ്ലെയ്സ് പാസ്കൽ
🍁ബ്ലെയ്സ് പാസ്കൽ കഴിവു തെളിയിച്ച മേഖലകൾ
- ഗണിതം, ഭൗതികശാസ്ത്രം, തത്ത്വചിന്ത, ദൈവശാസ്ത്രം
🍁 പ്രൊജക്ടീവ് ജ്യോമട്രി, പ്രോബബിലിറ്റി തിയറി എന്നിവയുടെ തുടക്കം കുറിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ശാസ്ത്രജ്ഞൻ
-ബെയ്സ് പാസ്കൽ
ബെയ്സ് പാസ്കൽ നിർമിച്ച കണക്കുകൂട്ടൽ യന്ത്രം അറിയപ്പെടുന്നത്
- Pascal's Calculator
🍁ദ്രാവകങ്ങളുമായി ബന്ധപ്പെട്ട മേഖലകളായ ഹൈഡ്രോഡയനാമിക്സ്, ഹൈഡ്രോസ്റ്റാറ്റിക്സ് എന്നിവയിൽ പഠനം നടത്തിയത്
- ബ്ലെയ്സ് പാസ്കൽ
🍁 നിത്യജീവിതസന്ദർഭങ്ങളിൽ പാസ്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ
- വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക്, ഹൈഡ്രോളിക് ജാക്ക്, ഹൈഡ്രോളിക് പ്രസ്സ്
No comments:
Post a Comment