🍁കോശത്തിലെ ഊർജനിലയം
🍁 ഊർജനിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നു.
🍁ഊർജാവശ്യം കൂടുതലുള്ള കരൾ, തലച്ചോറ്, പേശി കൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണ പ്പെടുന്നു.
2. എൻഡോപ്ലാസ്മിക് റെറ്റിക്കുലം (Endoplasmic reticulum)
🍁കോശത്തിനുള്ളിലെ സഞ്ചാരപാത. കോശത്തിനു ള്ളിൽ പദാർഥസംവഹനം നടക്കുന്നത് ഇതിലൂടെ യാണ്.
🍁കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതി നാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു.
3. റൈബോസോം (Ribosome)
🍁കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം.
🍁എൻഡോപ്ലാസ്മിക് റെറ്റിക്കുലത്തോടു ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്നു.
4. ഫേനം (Vacuole)
🍁ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ്തരത്താൽ ആവ രണം ചെയ്യപ്പെട്ടിരിക്കുന്നു.
🍁 ജലം, ലവണങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്നു.
5. ഗോൾഗി ബോഡികൾ (Golgi Complex)
🍁 രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്ടരസം തുടങ്ങിയ കോശ സവങ്ങളെ ചെറു സ്തരസഞ്ചികളിലാക്കുന്നു (Vesicles).
🍁 ഗ്രന്ഥീകോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.
Keralapscpolls
No comments:
Post a Comment