26 Aug 2020

ദേശീയപ്രസ്ഥാനം മലബാറിൽ

 


1) മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമസമ്മേളനം നടന്നത്

- പാലക്കാട് (ആനിബസന്റിന്റെ അധ്യക്ഷതയിൽ, 1916)


2) മലബാറിൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ


- കെ.പി. കേശവമേനോൻ, കെ.പി.രാമൻമേനോൻ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കെ.മാധവൻനായർ, ഇ. മൊയ്തു മൗലവി, എം.പി. നാരായണമേനോൻ


3) ഭരണപരിഷ്കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത്അവസാനത്തെ മലബാർ രാഷ്ട്രീയസമ്മേളനം നടന്നത്

 -മഞ്ചേരി (1920)

4) ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച് 1920-ൽ കോഴിക്കോട്ടെത്തിയവർ

- ഗാന്ധിജി, ഷൗക്കത്തലി


5) ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലായി മലബാറിലെ കർഷകരായ മാപ്പിളമാർ നടത്തിയ ശക്തമായ പോരാട്ടം

- മലബാർ കലാപം (1921)


6) നിസഹകരണവും ഖിലാഫത്തും ശക്തമായ മലബാറിൽ 1921-ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം

- പൂക്കോട്ടൂർ യുദ്ധം


7) മലബാറിൽ 1930കളിൽ നിയമലംഘനപ്രസ്ഥാനത്തിനു നേതൃത്വം നൽകിയവർ

- കെ. കേളപ്പൻ (പയ്യന്നൂർ), മുഹമ്മദ് അബ്ദുറഹിമാൻ(കോഴിക്കോട്)


8) ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മലബാറിൽ നടന്ന പ്രധാന സംഭവം

- കീഴരിയൂർ ബോംബ് കേസ്


No comments: