👀 പ്രജാക്ഷേമ തൽപരനായിരുന്നു ഉത്രംതിരുനാൾ. ഇംഗ്ലീഷ് വിദ്യാഭ്യാസം സാർവത്രികം ആക്കാൻ അദ്ദേഹം മുൻകൈ എടുത്തു.
👀 1859ൽ അദ്ദേഹം തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ സ്ഥാപിച്ചു
👀 തിരുവനന്തപുരത്ത് രാജാസ് ഫ്രീ സ്കൂളിൽ വാർഷിക പരീക്ഷകളിൽ വിജയികളാകുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്തുകയും ചെയ്തു
👀 ഭരണപരമായി തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നീ സ്ഥലങ്ങൾ കേന്ദ്രമാക്കി നാലു ഭാഗങ്ങളായി തിരിക്കുകയും അവയുടെ ഭരണനിർവഹണത്തിനായി ഓരോ ദിവാൻ പേഷ്ക്കാർമാരെ നിയമിക്കുകയും ചെയ്തു
👀 സമാധാന പരിപാലനം, നികുതിപിരിവ്, വിദ്യാഭ്യാസം ദേവസ്വം കാര്യങ്ങൾ ഇവയൊക്കെ ദിവാൻ പേഷ്ക്കാരുടെ അധികാരപരിധിയിൽ ആക്കി
👀 ബ്രിട്ടീഷ് ഇന്ത്യയുടെ മാതൃകയിൽ ഓരോ ജില്ലയിലും ഓരോ സ്പെഷ്യൽ കോടതികൾ സ്ഥാപിച്ചു
👀 വാണിജ്യ മേഖലയുടെ പുരോഗതി ലക്ഷ്യംവെച്ച് വിദേശ രാജ്യങ്ങളിലും മറ്റും നടത്തിയ പ്രദർശനങ്ങളിൽ തിരുവിതാംകൂർ പങ്കെടുക്കുകയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
ഇതുസംബന്ധിച്ച് വിക്ടോറിയ മഹാറാണിയുടെ പ്രത്യേക അഭിനന്ദനം തിരുവിതാംകൂറിനു ലഭിക്കുകയുണ്ടായി
👀 രാജ്യഭരണം നിർവ്വഹിക്കുന്നതിന് ഇടയിലും വ്യത്യസ്തങ്ങളായ ഇത്തരം മേഖലകളിലും ഉത്രംതിരുനാൾ പ്രാഗത്ഭ്യം തെളിയിച്ചു.
👀 ബഹുഭാഷാ പണ്ഡിതനായിരുന്ന മഹാരാജാവിന് ജ്യോതിശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിലും പരിജ്ഞാനം ഉണ്ടായിരുന്നു.
👀 അദ്ദേഹം പാശ്ചാത്യ വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചു
👀 ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്ന പരിഷ്കാരങ്ങൾക്കും ഉത്രം തിരുനാളിന്റെ ഭരണകാലം സാക്ഷ്യംവഹിച്ചു
👀 കൊട്ടാരത്തിലെയും മരാമത്ത് പണികളിലെയും ദേവസ്വങ്ങളിലെയും ചിലവ് കർശനമായ ചുരുക്കുക വഴി രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താൻ ആണ് അദ്ദേഹം ആദ്യം ശ്രമിച്ചത്
👀 സർക്കാരിന് കീഴിലുള്ള അടിമകൾക്ക് ഉണ്ടാകുന്ന കുട്ടികൾക്ക് മോചനം നൽകിക്കൊണ്ടും അവരുടെ നാനാമുഖമായ അഭിവൃദ്ധിക്കുവേണ്ടി ഉദാരമായ ചട്ടങ്ങൾ ഏർപ്പെടുത്തിക്കൊണ്ടും 1853ൽ ഉത്രംതിരുനാൾ ഒരു വിളംബരം പുറപ്പെടുവിച്ചു.
👀 തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം ആക്കി കൊണ്ട് 1859ൽ മറ്റൊരു വിളംബരവും ഉണ്ടായി.
👀 ഉത്രം തിരുനാളിന്റെ കാലത്താണ് തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് 1857ൽ ആലപ്പുഴ പട്ടാളത്തിൽ തുറന്നത്.
👀 നവീന രീതിയിലുള്ള ആദ്യത്തെ കയർ ഫാക്ടറി പ്രവർത്തനമാരംഭിച്ചതും ആലപ്പുഴയിൽ ആയിരുന്നു.
👀 കലാസാഹിത്യ രംഗങ്ങളിലും വിലപ്പെട്ട സംഭാവനകൾ അർപ്പിക്കാൻ ഉത്രംതിരുനാളിന് കഴിഞ്ഞു.
No comments:
Post a Comment