27 Aug 2020

ഗവർണർ Part 2

 

🌼 സരോജിനി നായിഡു ആണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ. 1947 മുതൽ 1949 വരെ യുപിയിൽ ഗവർണറായ അവർ ഗവർണർ പദവിയിൽ ഇരിക്കെ അന്തരിച്ച ആദ്യ നേതാവാണ്.

🌼 സരോജിനി നായിഡുവിനെ മകൾ പത്മജ നായിഡു ആണ്  ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഗവർണർ. പശ്ചിമ ബംഗാളിലാണ് ഗവർണർ ആയത്.

🌼 വി പി മേനോൻ ആണ് ഗവർണർ പദവിയിൽ എത്തിയ ആദ്യ മലയാളി. അദ്ദേഹം ഒറീസ്സയിലാണ് ആക്ടിംഗ് ഗവർണർ ആയത്

🌼 കേരള മുഖ്യമന്ത്രി പദം വഹിച്ച ശേഷം ഗവർണറായ വ്യക്തിയാണ് പട്ടം താണുപിള്ള.  അദ്ദേഹം ആദ്യം പഞ്ചാബിലും പിന്നീട് ആന്ധ്രപ്രദേശിലും ഗവർണർ ആയി

🌼 തിരുകൊച്ചി മുഖ്യമന്ത്രി പദം വഹിച്ച ശേഷം മദ്രാസ് ഗവർണർ ആയ എ ജെ ജോൺ പട്ടം താണുപിള്ളയുടെ മുമ്പുതന്നെ ഈ പദവി വഹിച്ച മലയാളിയാണ്

🌼 ഗവർണർ പദവിയിൽ എത്തിയ ആദ്യത്തെ മലയാളി വനിത ജസ്റ്റിസ് എം എസ് ഫാത്തിമ ബീവിയാണ്. തമിഴ്നാട്ടിലാണ് അവർ ഗവർണർ ആയത്.

🌼 കേരള ഗവർണറായ മലയാളിയാണ് വി വിശ്വനാഥൻ

🌼 ഒരു റിട്ടയേർഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആദ്യമായി ഗവർണറായ സംസ്ഥാനം കേരളമാണ് (പി. സദാശിവം)

🌼 കേരള സംസ്ഥാനത്തിലെ സുവർണജൂബിലി വേളയിൽ ഗവർണർ ആയിരുന്നു ആർ എൽ ഭാട്ട്യ

🌼 ഗുജറാത്ത് ഗവർണർ ആയ മലയാളിയാണ് കെ കെ വിശ്വനാഥൻ

🌼 കേരളത്തിലെ ആദ്യത്തെ ഗവർണർ ബി രാമകൃഷ്ണറാവു ആയിരുന്നു

🌼 കേരളത്തിലെ ആദ്യത്തെ വനിത ഗവർണർ ജ്യോതി വെങ്കിടാചലം ആണ്തമിഴ്നാട് സ്വദേശി ആയിരുന്നു അവർ. കേരള ഗവർണറായ വനിതകളാണ് രാം ദുലാരി സിൻഹ, ഷീല ദീക്ഷിത് എന്നിവർ

🌼 ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഗവർണർ ആയിരുന്നത് വി വിശ്വനാഥൻ

🌼 പദവിയിലിരിക്കെ അന്തരിച്ച കേരള ഗവർണർമാരാണ് സിക്കന്ദർ ഭക്തും എം ഒ എച്ച്  ഫാറൂക്കും.

🌼 ഏറ്റവും കൂടിയ പ്രായത്തിൽ കേരള ഗവർണറായത് സിക്കന്ദർ ഭക്ത് ആണ്.

🌼 ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിത ഗവർണർ ആണ് ശാരദ മുഖർജി. ആന്ധ്രപ്രദേശിൽ 1977 - 78 കാലയളവിൽ ഗവർണറായി

No comments: