27 Aug 2020

ഫ്രാൻസ്(France)

 


#keralapscpolls

⚜️ പശ്ചിമ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമാണ് ഫ്രാൻസ്

⚜️ ലോകത്താദ്യമായി കാറോട്ട മത്സരം,  വിഡ്ഢി ദിനാഘോഷം എന്നിവ സംഘടിപ്പിക്കപ്പെട്ടത് ഫ്രാൻസിലാണ്, ലോക ബാങ്കിൽ നിന്ന് ലോൺ എടുത്ത ആദ്യരാജ്യം ഫ്രാൻസാണ്(1947)

⚜️ ഫ്രാൻസിലെ ക്യാബിനറ്റ് മീറ്റിംഗിൽ അധ്യക്ഷത വഹിക്കുന്നത് പ്രസിഡന്റ്ആണ്.

⚜️ ലോകത്താദ്യമായി മെട്രിക് സംവിധാനം നടപ്പാക്കിയത് ഫ്രാൻസിലാണ്

⚜️ ലേ മോണ്ടെ എന്ന പത്രം പ്രസിദ്ധീകരിക്കുന്നത് ഫ്രാൻസിന്റെ  തലസ്ഥാനമായ പാരീസിൽ നിന്നാണ്. ലോകത്തിന്റെ ഫാഷൻ സിറ്റി എന്നറിയപ്പെടുന്നത് പാരിസ് ആണ്.

⚜️ രാഷ്ട്രത്തിൽ വലതുപക്ഷം ഇടതുപക്ഷം തുടങ്ങിയ സംജ്ഞതകൾ ആദ്യമായി നിലവിൽ വന്നത് ഫ്രാൻസിലാണ്

⚜️ ലോകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന രാജ്യമാണ് ഫ്രാൻസ്.

⚜️ പാരീസിലാണ് ഈഫൽ ടവർ.
സൈൻ നദിയുടെ തീരത്താണ് പാരിസ്

⚜️ ഫ്രാൻസിലെ ലുവ്റ്  മ്യൂസിയത്തിലാണ് പ്രസിദ്ധമായ മോണാലിസ എന്ന പെയിന്റിങ് സൂക്ഷിച്ചിരിക്കുന്നത് ഇത് വരച്ചത് ലിയനാഡോ ഡാവിഞ്ചിയാണ്.

⚜️ ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനമായ എ-380 നിർമ്മിക്കുന്നത് ഫ്രാൻസ് ആണ്

⚜️ ഫ്രഞ്ച് വിപ്ലവം നടന്നത് 1789 ലാണ്. ഇത് വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകനെന്ന് റൂസ്സോയും ഫ്രഞ്ച് വിപ്ലവത്തിന് ശിശു എന്ന നെപ്പോളിയനും അറിയപ്പെടുന്നു.

⚜️ സ്വാതന്ത്ര്യം,  സമത്വം,  സാഹോദര്യം എന്നിവയായിരുന്നു എന്നതായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം

⚜️ ഫ്രഞ്ച് വിപ്ലവകാലത്തെ ചക്രവർത്തി ലൂയി പതിനാറാമൻ ആയിരുന്നു.

⚜️ ശതവത്സര യുദ്ധം നടന്നത് ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ ആണ്

⚜️ ഏറ്റവും കൂടുതൽ സാഹിത്യ നോബൽ നേടിയത് ഫ്രഞ്ച് ഭാഷയിലെ രചയിതാക്കളാണ്.

⚜️ വേഴ്സായിൽസ്‌ കൊട്ടാരം നിർമ്മിച്ചത് ലൂയി പതിനാലാമൻ ആണ്(1638-1715)

⚜️ ഒന്നാം ലോകമഹായുദ്ധം അവസാനിച്ച വേഴ്സായി സന്ധി ഒപ്പു വെച്ചത് ഈ കൊട്ടാരത്തിലെ ഹോൾ ഓഫ് മിറേഴ്‌സിൽ  വെച്ചാണ്.

⚜️ മെഡിറ്ററേനിയൻ കടലിലെ കോഴ്സിക്ക നെപ്പോളിയൻ ജനിച്ചത്

⚜️ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രോത്സവം ആയ കാൻ ഫെസ്റ്റിവൽ നടക്കുന്നത് ഫ്രാൻസിലാണ്.
ഗോൾഡൻ പാം അവാർഡ് ഇതിനോടനുബന്ധിച്ച് നൽകുന്നു.

⚜️ സെൻസർ ബോർഡ് ഇല്ലാത്ത രാജ്യമാണ് ഫ്രാൻസ്

⚜️ ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും വേർതിരിക്കുന്ന കടലിടുക്ക് ആണ് ഇംഗ്ലീഷ് ചാനൽ. ഇതിന്റെ ഫ്രഞ്ച് പേരാണ് la manche

⚜️ ലോകത്താദ്യമായി മൂല്യവർധിത നികുതി നടപ്പാക്കിയ രാജ്യമാണ് ഫ്രാൻസ്

⚜️ ഫ്രഞ്ച് സൈനിക അറിയപ്പെടുന്ന പേരാണ് പൂലു

⚜️ ലീഗ് ഓഫ് നേഷൻസ് രൂപം കൊണ്ടത് പാരീസിലാണ്

⚜️ ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി ലോയിർ

⚜️ ലോകത്താദ്യമായി വോട്ട് ചെയ്യാൻ ഭൂസ്വത്ത് വേണമെന്ന നിബന്ധന ഒഴിവാക്കിയ രാജ്യമാണ് ഫ്രാൻസ്

⚜️ ഫ്രാൻസിനെ ആണവ പരീക്ഷണ കേന്ദ്രമാണ് Miruro atoll

⚜️ എമിലി സോള, വോൾട്ടയർ,  ലൂയി പാസ്റ്റർ തുടങ്ങിയവർ ജനിച്ചത് ഫ്രാൻസിലാണ്
@keralapscpolls

⚜️ ഫ്രാൻസിലെ അഞ്ചാം റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡണ്ട് ചാൾസ് ഡി ഗോളാണ്.  ചാൾസ് ഡി ഗോൾ വിമാനത്താവളം ഫ്രാൻസിലാണ്

⚜️ വ്യോമസേന രൂപവൽക്കരിച്ച ആദ്യത്തെ രാജ്യമാണ് ഫ്രാൻസ്

⚜️ ഇന്റർ പോളിന്റെ ആസ്ഥാനം ഫ്രാൻസിലെ ലിയോൺസിലാണ്.

⚜️ ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാർത്താ ഏജൻസിയാണ് ഫ്രാൻസിലെ AFP(Agence France Press)
1835ലാണ് ഇത് സ്ഥാപിതമായത്

⚜️ ലോകകപ്പ് ഫുട്ബോളിൽ ആദ്യത്തെ ഗോളടിച്ച ഫ്രാൻസിലെ ലൂസിയൻ ലോറെന്റ് ആണ്

⚜️ ലാബോഴ്‌സ് എന്നറിയപ്പെടുന്ന ഓഹരിവിപണി ഫ്രാൻസിന്റേതാണ്.

⚜️ സ്ത്രീകൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യ ഒളിമ്പിക്സ് 1900ലെ പാരിസ് ഒളിമ്പിക്സ് ആണ് 

⚜️ ലോകത്തിലെ ആദ്യത്തെ വെറ്ററിനറി സ്കൂൾ ആരംഭിച്ചത് ഫ്രാൻസിലാണ്

⚜️ വധശിക്ഷ നിർത്തലാക്കിയ ആദ്യ രാജ്യമാണ് ഫ്രാൻസ്

⚜️ ജി എസ് ടി ആരംഭിച്ച ആദ്യ രാജ്യം ഫ്രാൻസാണ്

⚜️ ഇന്റർനാഷണൽ സ്പേസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഫ്രാൻസിൽ സ്ട്രാസ്ബർഗിലാണ്



No comments: