♠️ 1914ൽ സർ ബഹുമതി നിരസിച്ച സ്വതന്ത്ര സേനാനി?
♠️ മഹാരാഷ്ട്രയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ബാലഗംഗാധരതിലകൻ വിശേഷിപ്പിച്ച നേതാവ്
♠️ മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെട്ടതാര്?
♠️ ഗാന്ധിജി പ്രവാസം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം (1915) അന്തരിച്ച നേതാവ്?
♠️ വേഷപ്രച്ഛന്നനായ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ആരെ?
♠️ ദുർബല ചിത്തനായ മിതവാദിയെണ് തീവ്രദേശീയ വാദികൾ വിശേഷിപ്പിച്ച നേതാവ്?
♠️ 1905 ബനാറസ് സമ്മേളനത്തിലാണ് കോൺഗ്രസ് ആദ്യമായി സ്വദേശി ആഹ്വാനം നടത്തിയത്. ആ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
♠️ ഗാന്ധിജി കോൺഗ്രസിൽ പ്രവർത്തിച്ചു തുടങ്ങുന്നതിനുമുമ്പ് ആ സംഘടനയുടെ ചിട്ടകളും വ്യവസ്ഥകളും രൂപപ്പെടുത്തിയത് ആര്?
♠️ സുധാരക് എന്ന പത്രത്തിന്റെ സ്ഥാപകൻ?
♠️ ഗാന്ധിജിയുടെ ക്ഷണപ്രകാരം 1912ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച നേതാവ്?
♠️ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
♠️ സർവീസ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ സ്ഥാപകൻ ആര് (1905)
️♠️ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ കൗൺസിൽ സ്ഥാനം വഹിക്കാനുള്ള ക്ഷണം നിരസിച്ച നേതാവ്?
♠️ ഗംഗയോട് ഗാന്ധിജി താരതമ്യപ്പെടുത്തിയ നേതാവ്
♠️ നാട്ടുകാര്യങ്ങൾ അഭിപ്രായം പറയും മുൻപ് ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചതാര്
♠️ മിന്റോ മോർലി ഭരണ പരിഷ്കാരം സംബന്ധിച്ച് ചർച്ച നടത്താൻ 1912ൽ ഇംഗ്ലണ്ടിൽ പോയ നേതാവ്
♠️ ഇന്ത്യയുടെ വജ്രം എന്ന ബാല ഗംഗാധര തിലകൻ വിശേഷിപ്പിച്ചത് ആരെയാണ്
♠️ ഉപ്പുനിയമയത്തെ ആക്രമിച്ച ആദ്യത്തെ ദേശീയ നേതാവ്?
#keralapscpolls
എല്ലാത്തിനും ഉത്തരം ഗോപാലകൃഷ്ണ ഗോഖലെ
No comments:
Post a Comment