29 Aug 2020

⚜️ ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രി ബൽദേവ് സിംഗ് ആണ്. 

⚜️ വി കെ കൃഷ്ണമേനോൻ ആണ് പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി

⚜️ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി, പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി എന്നീ വിശേഷണങ്ങൾക്ക് ഉടമയായ വ്യക്തി എ കെ ആന്റണി. 

⚜️ എപിജെ അബ്ദുൽ കലാം  ആണ് ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്

⚜️ ടെസ്സി തോമസിനെയാണ് ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിളിക്കുന്നത്

⚜️ ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ഒറീസയിലെ  ചാന്ദിപ്പൂർ എന്ന സ്ഥലത്താണ്

⚜️ 1983ൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമാണ് (IGMDP) മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നൽകിയ പദ്ധതി

👉 പൃഥ്വി

🌹 പൃഥ്വിയാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ

🌹 IGMDP പ്രോഗ്രാമിന്റെ ഭാഗമായി DRDO ആണ് മിസൈൽ വികസിപ്പിച്ചെടുത്തത്. 

🌹 ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ആണ് നിർമ്മാണ പ്രവർത്തനം നിർവഹിച്ചത്

🌹 150 km ദൂരപരിധിയുള്ള ഭൂതല - ഭൂതല മിസൈൽ ആണ്. 

🌹 1988ൽ നിർമ്മിച്ച പൃഥ്വി 1 1994 ലാണ് ഇന്ത്യൻ സായുധ സേനയ്ക്ക് കൈമാറിയത്

🌹 പ്രിഥ്വി 2ന്റെ ദൂരപരിധി 250 മുതൽ 350 കിലോമീറ്റർ ആണ്. 

 എന്നാൽ 350 മുതൽ 600 കിലോമീറ്റർ വരെ ദൂരപരിധി ആണ് പൃഥ്വി 3നുള്ളത്.

No comments: