27 Aug 2020

ഗവർണർ part 1

 

❇️ഗവർണറുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടാണ് സംസ്ഥാനത്ത് സെൻസസിന് തുടക്കം കുറിക്കുന്നത്

✳️ ഗവർണർ ആകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം 35 വയസ്സാണ്.

✳️ പ്രസിഡന്റ് ആണ് ഗവർണറെ നിയമിക്കുന്നത്. സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെയാണ് ഗവർണർ സത്യപ്രതിജ്ഞ ചെയ്യുന്നത്. സംസ്ഥാനത്തിന് അടിയന്തര ഫണ്ട് കൈകാര്യം ചെയ്യുന്നത് ഗവർണറാണ്

✳️ ഹൈക്കോടതി ജഡ്ജിക്ക് താഴെയുള്ള ന്യായാധിപന്മാരെ നിയമിക്കുന്നത് ഗവർണറാണ്.

✳️ രാജിവെക്കണം എന്ന് തീരുമാനിച്ചാൽ ഗവർണർ രാജിക്കത്ത് സമർപ്പിക്കേണ്ടത് രാഷ്ട്രപതിയാണ്.

✳️ സംസ്ഥാന മന്ത്രിസഭ നിലവിൽ ഇല്ലാത്തപ്പോൾ ഗവർണറാണ് നിയമശാസനം നടത്തുന്നത് ഗവർണർ ഇല്ലാത്തപ്പോൾ ആ സ്ഥാനം വഹിക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ്

✳️ ഗവർണർ രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത്.

✳️ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാൽ ഭരണം നടത്തുന്നത് ഗവർണറാണ്.

✳️ ഗവർണർ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഭരണഘടനയെ പ്രത്യേക വ്യവസ്ഥ ഒന്നും സൂചിപ്പിക്കുന്നില്ല..

✳️ നിയമ അധികാരിയായ പ്രസിഡണ്ടിന് ഗവർണറെ തിരിച്ചു വിളിക്കാൻ അധികാരമുണ്ട്

✳️ രാജിവെക്കാൻ ഉദ്ദേശിക്കുന്ന പക്ഷം മുഖ്യമന്ത്രി രാജിക്കത്ത് സമർപ്പിക്കേണ്ടത് ഗവർണർക്കാണ്

✳️ നിയമസഭാ വിളിച്ചു ചേർക്കുന്നത് ഗവർണറാണ്. മന്ത്രിയെയും നിയമസഭയെയും പിരിച്ചുവിടാൻ അദ്ദേഹത്തിന് അധികാരം ഉണ്ട്.

✳️ അഡ്വക്കേറ്റ് ജനറൽ, പി എസ് സി ചെയർമാൻ, പി എസ് സി അംഗങ്ങൾ, മനുഷ്യാവകാശ ചെയർമാൻ, മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ,  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ, സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ തുടങ്ങിയ നിയമനങ്ങൾ നടത്തുന്നത് ഗവർണറാണ്

✳️ ടേബിൾ ഓഫ് പ്രസിഡന്റ് പ്രകാരം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പദവി ഗവർണർ ആണ്

✳️ ഇന്ത്യയിലെ പദവികളുടെ മുൻഗണന ക്രമത്തിൽ നാലാം സ്ഥാനത്താണ് ഗവർണർ.

✳️ മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ നിയമസഭയിലേക്ക് ആംഗ്ലോ-ഇന്ത്യൻ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്

✳️ സംസ്ഥാനത്തെ അക്കാദമിക സർവകലാശാലകളുടെ ചാൻസിലർ ആയ ഗവർണറാണ് സർവകലാശാലകളുടെ വൈസ് ചാൻസിലർ മാരെ നിയമിക്കുന്നത്

✳️ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകുന്നത് ഗവർണറാണ്

✳️ സംസ്ഥാനഭരണം സംബന്ധിച്ച എല്ലാ ഉത്തരവുകളും ഗവർണറുടെ പേരിലാണ് പുറപ്പെടുവിക്കുന്നത്

✳️ നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിടുന്നതോടെയാണ് നിയമമാകുന്നത്

✳️ നിയമസഭ ചേരാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണർക്ക് അധികാരമുണ്ട്

✳️ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കുന്നത് ഗവർണറാണ്.

✳️ ഗവർണറുടെ പേരിലാണ് നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്

✳️മണി ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകുന്നത് ഗവർണറാണ്.

✳️ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത് ഗവർണറാണ്.

✳️ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണറെ സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്

സുപ്രീംകോടതിയിൽനിന്ന് റഫറൻസ് തേടിയശേഷം സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ നീക്കംചെയ്യാൻ അധികാരപ്പെട്ടതും  ഗവർണറാണ്

✳️ കുറ്റവാളികൾക്ക് മാപ്പു നൽകുവാൻ ശിക്ഷാവിധി നിർത്തി വയ്ക്കുവാനും ഇളവ് ചെയ്യാനും ഗവർണർക്ക് അധികാരമുണ്ട്

No comments: