രാജ്യസഭയും നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളും
*ഭരണഘടനയുടെ 80-ാം വകുപ്പുപ്രകാരം സാഹിത്യം ,ശാസ്ത്രം, സാമുഹിക സേവനം എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പരമാവധി 12 അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം.
*രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ശാസ്ത്രജ്ഞൻ സത്യേന്ദനാഥ് ബോസാണ് (1952).
*രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടൻ പൃഥിരാജ് കപൂറും (1952) സിനിമാ നടി നർഗീസ്ദത്തുമാണ് (1980).
*രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത രുക്മിണി ദേവി
അരുണ്ടേൽ ആണ് (1952).
*രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി സർദാർ കെ.എം.പണിക്കരാണ് (1959).
*രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി ജി.ശങ്കരക്കുറുപ്പാണ് (1968).
*1965-ൽ പ്രഥമ ജ്ഞാനപീഠത്തിനർഹനായ അദ്ദേഹം
രാജ്യ സഭാംഗമായ അഥവാ പാർലമെന്റംഗമായ ആദ്യ ജ്ഞാനപീഠ
ജേതാവാണ്.
*പാർലമെന്റംഗമായതിനുശേഷം (1962) ജ്ഞാനപീഠ ജേതാവായ (1980) മലയാളി എസ്.കെ. പൊറ്റക്കാട്ടാണ്.
* 1962-ൽ തലശ്ശേരി മണ്ഡലത്തിൽ
സുകുമാർ അഴീക്കോടിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.
* രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി കാർട്ടൂണിസ്റ്റ്
അബു എബ്രഹാമാണ് (1972).
No comments:
Post a Comment