* ലോക്സഭാ സ്പീക്കറായ ആദ്യ വനിത മീരാകുമാറാണ്.
*സ്പീക്കറുടെ അഭാവത്തിൽ സഭാനടപടികൾ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കറാണ്.
*സ്പീക്കറെ തിരഞ്ഞെടുക്കുന്ന
അതേ രീതിയിലാണ് ഡെപ്യൂട്ടി സ്പീക്കറേയും തിരഞ്ഞെടുക്കുന്നത്.
*സ്പീക്കറിൽനിന്ന് വ്യത്യസ്തമായി ഡെപ്യൂട്ടി സ്പീക്കർക്ക് സഭയിലെ അംഗമെന്ന നിലയിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാനും സഭയുടെ പരിഗണനയിലുള്ള ഏത് പ്രശ്നത്തിൽമേലും വോട്ടു ചെയ്യാനുള്ള അധികാരവുമുണ്ട്.
എന്നാൽ, സ്പീക്കർ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോൾ മാത്രമേ ഈ അധികാരങ്ങൾ വിനിയോഗിക്കാൻ സാധിക്കൂ.
*ഡെപ്യൂട്ടി സ്പീക്കറെ ഏതെങ്കിലും പാർലമെന്ററി സമിതിയിൽ അംഗമായി നിയമിച്ചാൽ അദ്ദേഹമായിരിക്കും അതിന്റെ ചെയർമാൻ.
*സാധാരണഗതിയിൽ ഒരു പ്രതിപക്ഷ അംഗത്തിനായിരിക്കും ഡെപ്യൂട്ടി സ്പീക്കർ പദവി.
No comments:
Post a Comment