1 Aug 2020


*വസിഷ്ഠൻ യഥാസ്ഥിതികനും വിശ്വാമി
ത്രൻ ഉദാരവാനുമായിരുന്നു.

*ഋഗ്വേദവുമായി സാദൃശ്യമുള്ള പാഴ്സികളുടെ വിശുദ്ധ ഗ്രന്ഥമാണ് സെന്റ് അവെസ്ത 

*വേദം എന്ന വാക്കിനർഥം അറിവ്
(Knowlege) എന്നാണ്.

*ഋഗ്വേദത്തിലെ തവള ശ്ലോകം  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

*നഗരജീവിതത്തെപ്പറ്റി ഋഗ്വേദത്തിൽ പരാമർശമില്ലാത്തതിനാൽ ആര്യൻമാർക്ക്നഗരനിർമാണത്തിൽ താൽപര്യമില്ലായിരുന്നുവെന്ന് മനസ്സിലാക്കാം.

* ജനങ്ങൾക്ക് വ്യവസായത്തിലും കരകൗശലത്തിലും പ്രാവീണ്യമുണ്ടായിരുന്നു.

*നെയ്ത്ത്‌,  വാസ്തുവിദ്യ, ശിൽപകല, കൊത്തുപണി മുതലായവ അവർ അഭ്യസിച്ചിരുന്നു.

*കച്ചവടകാര്യങ്ങളിലും ആര്യൻമാർ പുരോഗതി കൈവരിച്ചിരുന്നു. 

*വ്യാപാരങ്ങൾ നടത്തിയിരുന്നത് സാധനങ്ങളുടെ കൈമാറ്റത്തിലൂടെയാണ്. 

*പശുവിന്റെ വിലയെ ആധാരമാക്കിയാണ് ക്രയവിക്രയങ്ങൾ മുഖ്യമായും നടത്തിയിരുന്നത്.

*പശുക്കളെ മോഷ്ടിക്കുന്നത് പലപ്പോഴും
യുദ്ധത്തിനു വഴിതെളിച്ചു. 

*ഗാവിഷ്ടി എന്നാണ് ഋഗ്വേദത്തിൽ യുദ്ധത്തിനു പേര്. പശുക്കളെ അന്വേഷിക്കുക എന്നാണ് വാക്കിനർഥം.

No comments: