*ഇതിഹാസങ്ങളായ രാമായണവും മഹാ
ഭാരതവും പിൽക്കാലത്താണ് രചിക്കപ്പെട്ടത്.
* വേദാംഗങ്ങൾ, സൂതങ്ങൾ, സ്മൃതികൾ എന്നിവയും വേദകാലസാഹിത്യത്തിന്റെ ഭാഗമാണ്.
* ലോകത്തിലെ ഏറ്റവും പ്രാചീനമായ മതഗ്രന്ഥമാണിത്.
*സംസ്കൃതത്തിലെ ഏറ്റവും പ്രാചീനകൃതിയും ഇന്തോ-യൂറോപ്യൻ ഭാഷകളിലെ ആദ്യ ഗ്രന്ഥവും
ഋഗ്വേദമാണ്.
* ഋഗ്വേദത്തിന് 10 മണ്ഡലങ്ങളാണുള്ളത്.
*ഏറ്റവും ഒടുവിലത്തേത് ഒന്നാമത്തെയും
പത്താമത്തെയും മണ്ഡലങ്ങളാണ്.
*ആകെ 1028 സൂക്ത (hymns) ങ്ങളുടെ (10500 മന്ത്രങ്ങൾ) സമാഹാരമാണ് ഋഗ്വേദം.
* മന്ത്രങ്ങൾ പ്രധാനമായും ഋഷികളുടെ
സൃഷ്ടിയായിരുന്നു.
*ഏഴ് പ്രധാന ഋഷികളായിരുന്നു അതി, കണ്വൻ, വസിഷ്ഠൻ, വിശ്വമിത്രൻ, ജമദഗ്നി, ഗൗതമൻ, ഭരദ്വാജൻ എന്നിവർ.
* ഗായത്രി മന്ത്രം ഋഗ്വേദത്തിന്റെ ഭാഗമാണ്.
*വിശ്വാമിതനാണ് ഗായത്രിമന്തം രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
*സാവിത്രിയെന്ന മൂർത്തിക്കാണ് ഇത് സമർപ്പിച്ചിരിക്കുന്നത്.
* ഋഗ്വേദത്തിൽ ഓം എന്ന വാക്ക് 1028 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.
ജന - 275,
ഇന്ദ-250,
അഗ്നി-200,
ഗോവ് (പശു)-176.
* ഋഗ്വേദത്തിൽ ആര്യ എന്ന വാക്ക് 36 തവണ പ്രയോഗിച്ചിട്ടുണ്ട്.
* ഋഗ്വേദകാലത്ത് ജീവിച്ചിരുന്ന രണ്ട് പ്രധാന പുരോഹിതൻമാരാണ് (priests)
വസിഷ്ഠനും വിശ്വാമിത്രനും.
* ഇവർ യഥാക്രമം സൂര്യവംശത്തിന്റെയും ചന്ദ്രവംശത്തിന്റെയും കുലഗുരുക്കളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
No comments:
Post a Comment