1 Aug 2020

വേദകാല സാഹിത്യത്തെ വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ, സൂത്രങ്ങൾ എന്നിങ്ങനെ നാലായി തരംതിരിക്കാം.

* വേദങ്ങൾ നാലെണ്ണ മുണ്ട് - ഋഗ്, സാമം, യജുർ, അഥർവം.

*ബി.സി. 1500നും 1200 നും ഇടയ്ക്കുള്ള
കാലഘട്ടത്തിലാണ് ഋഗ്വേദം രചിക്കപ്പെട്ടത് എന്നാണ് പ്രൊഫ. മാക്സമുള്ളറുടെ നിഗമനം. 

*മറ്റു വേദങ്ങളുടെ കാലം ബി.സി.1200 നും 800-നും ഇടയ്ക്കാണന്ന് ഊഹിക്കപ്പെടുന്നു.

*ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത് ബി.സി.800-നും 600-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ്.

* ഓരോ വേദത്തോടും അനുബന്ധിച്ച് എഴുതപ്പെട്ടവയാണ് ഇവ. 

*യാഗങ്ങളുടെയും യജ്ഞങ്ങളുടെയും പ്രാധാന്യത്തെ ഇവ വിശദീകരിക്കുന്നു. 

*ബ്രാഹ്മണങ്ങളുടെ ഒരു ഭാഗം തന്നെയാണ് ആരണ്യകങ്ങൾ എന്നറിയപ്പെടുന്നത്
 (ഇവ വ്യത്യസ്തമാണെന്ന അഭിപ്രായവും നിലവിലുണ്ട്) .

* വാനപ്രസ്ഥകാലത്ത് അനുഷ്ഠിക്കേണ്ട കർമങ്ങളെക്കുറിച്ച് ആരണ്യകങ്ങൾ പ്രതിപാദിക്കുന്നു.

*ഇന്ത്യൻ തത്ത്വചിന്തയുടെ ഉറവിടങ്ങൾ
(The source of Indian Philosophy)
എന്നാണ് ഉപനിഷത്തുകൾ അറിയപ്പെടുന്നത്.

* ഹിന്ദുമതത്ത്വശാസ്ത്രത്തിന്റെ അന്തസ്സ് ഉൾക്കൊള്ളുന്ന വേദാന്തകൃതികളാണ് ഇവ. 

*ഉപനിഷത്തുകൾ എണ്ണത്തിൽ 108 ഉണ്ടെങ്കിലും പ്രധാനമായി 14
എണ്ണമാണുള്ളത്.


*മതപരമായ ചടങ്ങുകളെ സംബന്ധിച്ച നിയമങ്ങളും മറ്റും ചുരുക്കി സംശയം വരാത്ത രീതിയിൽ വിശദീകരിക്കുന്നവയാണ് സൂത്രങ്ങൾ. 

No comments: