21 Aug 2020

വഞ്ചിനാഥ അയ്യർ (1886-1911)

 



#keralapscpolls

🌼 ഭാരത് മാതാ അസോസിയേഷന്റെ വിപ്ലവ പ്രവർത്തകനായിരുന്ന വാഞ്ചിനാഥൻ 1886ൽ തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ( അക്കാലത്ത് തിരുവിതാംകൂറിന്റെ ഭാഗം) രഘുപതി അയ്യരുടേയും രുക്മണി അമ്മാളുവിന്റെയും മകനായി ജനിച്ചു.

🌼 യഥാർത്ഥ പേര് ശങ്കരൻ.

🌼 തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് എം എ ബിരുദം നേടി.

🌼 കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ പൊന്നമ്മയെ വിവാഹം കഴിക്കുകയും സർക്കാർ ഉദ്യോഗം നേടുകയും ചെയ്തു.

🌼 1911 ജൂൺ 17ൽ  25-ാം  വയസ്സിൽ വാഞ്ചിനാഥൻ മണിയാച്ചി സ്റ്റേഷനിൽവെച്ച് തിരുനെൽവേലി കലക്ടർ ആഷിനെ വെടിവെച്ചു കൊന്നു.  ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കി.

🌼വിദേശ ഭരണത്തിനെതിരെ പോരാടുന്നതിനുള്ള പ്രതിബന്ധത വെളിപ്പെടുത്തുന്ന ഒരു കത്ത് വാഞ്ചിനാഥന്റെ പോക്കറ്റിൽനിന്ന് ലഭിക്കുകയുണ്ടായി.

🌼 രാഷ്ട്രീയ കാരണങ്ങളാലാണ് ആഷിനെ കൊലപ്പെടുത്തുന്നത്  എന്ന് അതിൽ വ്യക്തമാക്കിയിരുന്നു.

🌼 മണിയാച്ചി റെയിൽവേ സ്റ്റേഷൻ ഇപ്പോൾ വഞ്ചി മണിയാച്ചി എന്നാണ് അറിയപ്പെടുന്നത്.

🌼 വാഞ്ചിനാഥൻ അയ്യരെ  ദക്ഷിണേന്ത്യയിലെ ഭഗത് സിംഗ് എന്ന് വിശേഷിപ്പിക്കുന്നു.

No comments: