20 Aug 2020

എം ആർ ജയകർ

 


💎വിദ്യാഭ്യാസ വിചക്ഷണൻ, നിയമജ്ഞൻ,  പാർലമെന്ററിയൻ  എന്നീനിലകളിൽ ശ്രദ്ധേയനായ മുകുന്ദ രാമ റാവു ജയക്കർ 1773 നവംബർ 13-ന് ജനിച്ചു.

💎 മുംബൈയിലെ നിയമപഠനത്തിനു ശേഷം അദ്ദേഹം ലണ്ടനിൽ ബാരിസ്റ്റർ ആയി.

💎 പിന്നീടദ്ദേഹം മുംബൈ ഹൈക്കോടതിയിൽ അഭിഭാഷകനായി.

💎 ജിന്നയോടൊത്ത് ബോംബൈ
ക്രോണിക്കിളിന്റെ ഡയറക്ടറായി.

💎 1923- 25 കാലയളവിൽ ജയകർ ബോംബെയിൽ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു.

💎 സ്വരാജ് പാർട്ടി നേതാവായിരുന്നു അദ്ദേഹം.

💎 സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലും അദ്ദേഹം അംഗമായിരുന്നു.

💎 ലണ്ടനിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനത്തിലും  ജയകർ പങ്കെടുത്തു

💎 1937 ജയകർ ഫെഡറൽ കോടതിയിൽ ജഡ്ജിയായി.

💎 1939ൽ ലണ്ടനിലെ പ്രിവി കൗൺസിലിൽ  അംഗമായി

💎 1946 ഭരണഘടന നിർമാണ സഭയിൽ അംഗമായി.

💎 1959ൽ മാർച്ച് 10 ന് മുംബൈയിൽ നിര്യാതനായി.

#keralapscpolls

No comments: