🍋 ഗുജറാത്തിലെ നദിയാദിൽ 1873ൽ വിത്തൽഭായ് പട്ടേൽ ജനിച്ചു.
🍋 സർദാർ വല്ലഭായി പട്ടേലിന്റെ ജേഷ്ഠൻ ആയിരുന്നു അദ്ദേഹം
🍋 അഭിഭാഷകനായി ജീവിതമാരംഭിച്ച് കോൺഗ്രസിലൂടെ രാഷ്ടീയത്തിൽ സജീവമാകുകയും അങ്ങനെ നേതാവ് എന്ന നിലയിൽ ഉയരുകയും ചെയ്തു.
🍋 തുടക്കത്തിൽ പ്ലീഡർ ആയിരുന്ന അദ്ദേഹം പിന്നീട് ലണ്ടനിലെ മിഡിൽ ടെമ്പിളിൽ ചേർന്ന് ബാരിസ്റ്റർ യോഗ്യത നേടുകയും തിരികെ ബോംബെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ കോടതികളിൽ പ്രാക്ടീസ് ചെയ്ത് പ്രശസ്തൻ ആവുകയും ചെയ്തു.
🍋 ഗാന്ധിജിയുടെ തത്വങ്ങളും നേതൃത്വം ഒരിക്കലും പൂർണ്ണമായി സ്വീകരിക്കാൻ സന്നദ്ധൻ അല്ലായിരുന്നുവെങ്കിലും വിത്തൽ ഭായ് കോൺഗ്രസിൽ ചേരുകയും ദേശീയപ്രസ്ഥാനത്തിൽ സജീവമാകുകയും ചെയ്തു
🍋 നേതാവ് എന്ന നിലയിൽ പ്രാദേശിക പിന്തുണ കുറവായിരുന്നുവെങ്കിലും തീപ്പൊരി പ്രസംഗങ്ങളിലൂടെയും മികവാർന്ന ലേഖനങ്ങളിലൂടെയും അദ്ദേഹം ജനസ്വാധീനമുള്ള നേതാവ് ആയിമാറി
🍋 1922 മഹാത്മാ ഗാന്ധി ചൗരി ചൗരാ സംഭവത്തെ തുടർന്ന് നിസ്സഹകരണപ്രസ്ഥാനം പിൻവലിച്ചപ്പോൾ ഇദ്ദേഹം കോൺഗ്രസ് വിട്ട് സി ആർ ദാസ്, മോത്തിലാൽ നെഹ്റു എന്നിവർ നേതൃത്വം നൽകിയ സ്വരാജ് പാർട്ടിയിൽ ചേർന്നു.
🍋 1923 സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിത്തൽ ഭായ് പട്ടേൽ അതിന്റെ ഇന്ത്യക്കാരനായ ആദ്യ അധ്യക്ഷനായി (1925)
🍋 1930 സിവിൽ ആജ്ഞാ ലംഘന പ്രസ്ഥാനത്തോടുള്ള അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പട്ടേൽ അസംബ്ലിയുടെ അധ്യക്ഷപദം രാജിവച്ചു
🍋 വീണ്ടും കോൺഗ്രസിൽ ചേർന്ന അദ്ദേഹം തടവിലാക്കപ്പെട്ടു.
🍋#️⃣ ആരോഗ്യം മോശമായതു കാരണം 1931ൽ അദ്ദേഹത്തെ മോചിപ്പിച്ചു
🍋#️⃣ തുടർന്ന് ചികിത്സയ്ക്കായി യൂറോപ്പിലേക്ക് പോയി.
🍋 ഉപ്പുസത്യാഗ്രഹത്തിന് അവസാനത്തോടെ കോൺഗ്രസ് വിടുകയും ഗാന്ധിജിയുടെ കടുത്ത വിമർശകൻ ആവുകയും ചെയ്തു.
🍋 ഈ ഘട്ടത്തിൽ അദ്ദേഹം നേതാജി ബോസുമായി കൂടുതൽ അടുക്കുകയും ചെയ്തു.
🍋 ഇദ്ദേഹവും ബോസും യൂറോപ്യൻ പര്യടനം നടത്തി ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനത്തിന് ഫണ്ട് സമാഹരിച്ചു.
🍋 1931 ഒക്ടോബർ 22ൽ വിത്തൽഭായ് പട്ടേൽ ജനീവയിൽ അന്തരിച്ചു. നവംബർ 10ന് അദ്ദേഹത്തെ മുംബൈയിൽ സംസ്കരിച്ചു.
No comments:
Post a Comment