1 Aug 2020


* ആമസോൺ, റിയോ ഡി ലീപ്ലാറ്റ്,
മഗ്ദലീന-കോക്ക്, ഒറിനോക്കോ, സാവോ
ഫ്രാൻസികോ എന്നിവ തെക്കേ അമേരിക്കയിലെ പ്രധാന നദികളാണ്.

* ലോകത്തിലെ രണ്ടാമത്തെ നീളംകൂടിയ
നദിയാണ് ആമസോൺ.

* ഏറ്റവും ജലസമ്പന്നമായ നദിയാണിത്. 
അതിനാൽ ലോകത്തെ ഏറ്റവും വലിയ നദിയായി കണക്കാക്കുന്നു. 

*ഈ നദിക്കാണ് ഏറ്റവും വിസ്തൃതമായ നീർവാർച്ചാ പ്രദേശമുള്ളത്.

*ലോകത്തിൽ ഏറ്റവും കൂടുതൽ കൈവഴികൾ ഉള്ള നദിയാണ് ആമസോൺ

* ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങളാ
ണ് ബ്രസീൽ, പെറു, കൊളംബിയ.

*ആമസോൺ അറ്റ്ലാന്റിക് സമുദ്രത്തിൽ
പതിക്കുന്നു.

*മിസിസ്സിപ്പി, മിസ്സൗറി-ഓഹിയോ ആണ്
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദീവ്യൂഹം. 

*ഇത് ഗൾഫ് ഓഫ് മെക്സിക്കോയിൽ പതിക്കുന്നു.

*ചൈനയിലെ യാങ്സിയാണ് ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദി. 

ഇത് കിഴക്കൻ ചൈനാക്കടലിൽ പതിക്കുന്നു.

* ലോകത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതിയായ തീ ഗോർജസ് ഡാം ഈ നദിയിലാണ്.

No comments: