20 Aug 2020

വി ഒ ചിദംബരം പിള്ള (1872-1936)

 


🎀 കപ്പലോട്ടിയ തമിഴൻ എന്ന അപരനാമത്തിൽ അറിയപ്പെട്ട വി ഒ ചിദംബരം പിള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാവും ബാലഗംഗാധരതിലകന്റെ  ശിഷ്യനുമായിരുന്നു.

🎀 ജനനം 1872 സെപ്റ്റംബർ 5ന് തൂത്തുക്കുടി ജില്ലയിൽ. തിരുച്ചിറപ്പള്ളിയിലെ പഠനശേഷം 1894ൽ പ്ലീഡർഷിപ്പ് പരീക്ഷ പാസായി.

🎀 1895 സ്വന്തം നാട്ടിൽ പ്ലീഡറായി.

🎀 ചെന്നൈയിൽ വച്ച് കണ്ടുമുട്ടിയ രാമകൃഷ്ണാനന്ദർ എന്ന സന്യാസി രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുക എന്ന് അദ്ദേഹത്തിനോട് ഉപദേശിച്ചു.

🎀  അവിടെവച്ച് തമിഴ് കവി ഭാരതീയരെ കാണുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ദർശനങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു.

🎀 അവർ കടുത്ത സുഹൃത്തുക്കളായി.

🎀 സ്വദേശി പ്രസ്ഥാനം അതിന്റെ ഉന്നതിയിൽ നിൽക്കുന്ന കാലമായിരുന്നു അത്.

🎀 ലോകമാന്യതിലക് ചിദംബരത്തെ സ്വാധീനിച്ചു.

🎀 ചിദംബരം കോൺഗ്രസ്സിൽ അംഗമായി സേലം ജില്ലാ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷനായി.

🎀 ബ്രിട്ടീഷ് സ്റ്റീം നാവിഗേഷൻ കമ്പനിയുടെ കുത്തക അവസാനിപ്പിക്കുന്നതിന് സ്വപരിശ്രമം കൊണ്ട് സ്വദേശി നാവിഗേഷൻ കമ്പനി ആരംഭിക്കുകയും തൂത്തുക്കുടിക്കും കൊളംബോക്കും മധ്യേ സർവീസ് നടത്തി ബ്രിട്ടീഷുകാർക്ക് വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്തു

🎀 1908ൽ ചിദംബരം അറസ്റ്റിലായി. 1910ൽ അദ്ദേഹത്തിന് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീട് അപ്പീലിൽ  ശിക്ഷയ്ക്ക് ഇളവ് ലഭിച്ചു.

🎀 എന്നാൽ കോയമ്പത്തൂർ, കണ്ണൂർ ജയിലുകളിൽ രാഷ്ട്രീയ തടവുകാരനെന്ന പരിഗണന നൽകാതെ കഠിനമായ ജോലികൾ ചെയ്യിപ്പിക്കുകയും തത്ഫലമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുകയും ചെയ്തു. 1912ൽ  ജയിൽമോചിതനായി.

🎀 തിരുനെൽവേലി ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനം ഉള്ളതിനാൽ ചിദംബരം ഭാര്യയെയും മക്കളെയും കൂട്ടി ചെന്നൈയിലേക്ക് പോവുകയും അവിടെ ഒരു പ്രൊവിഷൻ സ്റ്റോർ നടത്തി ഉപജീവനം തേടുകയും  ചെയ്തു.

🎀 1920ൽ  കോൺഗ്രസ് വിടുകയും ചെന്നൈയിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

🎀 കോയമ്പത്തൂരിലേക്ക് താമസം മാറ്റിയ ചിദംബരം അവിടെ ബാങ്ക് മാനേജർ ആയി ജോലി ചെയ്തു. വരുമാനം തുച്ഛമായതിനാൽ വീണ്ടും നിയമം പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിച്ചു

🎀 റദ്ദാക്കപ്പെട്ട പ്ലീഡർഷിപ്പ് ലൈസൻസ് ജഡ്ജി ഇ എസ് വാലസ് പുന സ്ഥാപിച്ചു നൽകി.

🎀 തുടർന്ന് കോവിൽപ്പട്ടിയിലേക്ക് പോയി പ്രാക്ടീസ് ആരംഭിച്ചു.

🎀 1927ൽ അദ്ദേഹം വീണ്ടും കോൺഗ്രസിൽ പ്രവേശിച്ചു.  എന്നാൽ പിന്നീട് വീണ്ടും പാർട്ടിയിൽനിന്ന് അകന്നു.

🎀 1932ൽ തൂത്തുക്കുടിയിലേക്ക് പോയ അദ്ദേഹം അവിടെ തമിഴ് കൃതികളുടെ എഴുത്തിലും പ്രസാധനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

🎀 1936 നവംബർ 18 ന് അന്തരിച്ചു.

No comments: