20 Aug 2020

ടി പ്രകാശം(1872-1957)

 



💣 ആന്ധ്രാ കേസരി എന്ന അപരനാമത്തിൽ അറിയപ്പെട്ട ടി  പ്രകാശം ദേശീയപ്രസ്ഥാനത്തിലെ തലയെടുപ്പുള്ള നേതാവും ആന്ധ്ര  സംസ്ഥാനത്തിലെ ആദ്യ മുഖ്യമന്ത്രിയും ആയിരുന്നു

💣 1872 ഓഗസ്റ്റ് 23ന് അക്കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന വിനോദരായൂണിപാളത്തിലാണ് പ്രകാശം ജനിച്ചത്( ഇപ്പോൾ ഈ പ്രദേശം ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ്)

💣 അഭിഭാഷകൻ ആകുക എന്ന ആഗ്രഹം ബാല്യം മുതലേ മനസ്സിൽ സൂക്ഷിച്ച പ്രകാശം മെട്രിക്കുലേഷനു ശേഷം ഒരു രണ്ടാം ഗ്രേഡ് ലീഡറായി ഔദ്യോഗികജീവിതം ആരംഭിച്ചെങ്കിലും ഉയർന്ന കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത സമ്പാദിക്കുന്നതിനായി ഇംഗ്ലണ്ടിൽ പോയി.

💣 അവിടെ റോയൽ ഇന്ത്യ സൊസൈറ്റിയിൽ അംഗത്വമെടുത്ത് അദ്ദേഹം ദാദാബായി നവറോജി, ഹൗസ് ഓഫ് കോമൺസിലേക്ക് മത്സരിച്ചപ്പോൾ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.

💣 തിരികെയെത്തിയ അദ്ദേഹം താമസിയാതെ തന്നെ അഭിഭാഷകൻ എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ചു

💣 കുപ്രസിദ്ധനായ ആഷ് വധക്കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അദ്ദേഹം തന്റെ വാദത്തിലൂടെ ശിക്ഷ വളരെ ലഘൂകരിച്ചു.

💣 ഈ കാലയളവിലാണ് അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്.

💣 വക്കീൽ പണി ഉപേക്ഷിച്ച് അദ്ദേഹം സുരാജ്യ എന്ന പ്രസിദ്ധീകരണത്തിന്റെ  പത്രാധിപരായി.

💣 1921 അലഹബാദ് സെക്ഷനിൽ അദ്ദേഹം കോൺഗ്രസ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു

💣1922 നിസ്സഹകരണ പ്രസ്ഥാന കാലത്ത് ഗുണ്ടൂരിൽ 30,000 പേർ പങ്കെടുത്ത ഒരു പ്രകടനം അദ്ദേഹം സംഘടിപ്പിച്ചു.

💣 1926ൽ പ്രകാശം സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

💣 സൈമൺ കമ്മീഷന്റെ 1928 ലെ ഇന്ത്യാ സന്ദർശനം ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ച പ്രകാരം 1928 ഫെബ്രുവരി മൂന്നിന് കമ്മീഷൻ മദ്രാസിൽ എത്തിയപ്പോൾ അവിടെ നടന്ന പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയത് പ്രകാശമാണ്

💣 1930 സിവിൽ ആജ്ഞാ ലംഘന പ്രസ്ഥാനത്തിൽ അദ്ദേഹം സജീവമായിരുന്നു

💣 1937 മദ്രാസിൽ അധികാരത്തിൽ വന്ന സി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അംഗമായ പ്രകാശം റവന്യൂ മന്ത്രി എന്ന നിലയിൽ മികവാർന്ന പ്രവർത്തനം നടത്തി

💣 1946- 47 കാലയളവിൽ അദ്ദേഹം മദ്രാസ് പ്രസിഡൻസിയുടെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായി

💣 1953ൽ ആന്ധ്രാ സംസ്ഥാന ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ടപ്പോൾ പ്രഥമ മുഖ്യമന്ത്രിയായ പ്രകാശം 1954 വരെ പദവിയിൽ തുടർന്നു.

💣 1956 സംസ്ഥാന പുനസംഘടന യെ തുടർന്ന് ഹൈദരാബാദ് ആന്ധ്ര മദ്രാസ് സ്റ്റേറ്റുകളുടെ അതിർത്തികൾ പുനർ നിർവ്വചിക്കപ്പെടുന്നു

💣 പുതുതായി ആന്ധ്രപ്രദേശ് സംസ്ഥാനം രൂപം കൊള്ളുകയും ചെയ്തു. പ്രകാശത്തിന്റെ അടുത്ത അനുയായി ആയിരുന്നു നീലം സഞ്ജീവ റെഡ്ഡി ആദ്യ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയി

💣 തുടർന്ന് പ്രകാശം ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ മുഴുകി.

💣ഒരു ദളിത് അധിവാസ പ്രദേശ സന്ദർശനവേളയിൽ സൂര്യാഘാതമേറ്റ് അദ്ദേഹം ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ 1957 മെയ് 20ന് അന്തരിച്ചു

#keralapscpolls

T PRAKASAM 

No comments: