28 Jul 2020

മലയാള വ്യാകരണം


*-*-*-*-*-*-*-*-*-*-*-*-*-*-*-*

#keralapscpolls

 ശബ്ദം രണ്ടുതരത്തിൽ വരാം
🌸 സ്വന്തമായി അർത്ഥമുള്ളവ -  വാചകങ്ങൾ

🌸 അർത്ഥത്തെ സൂചിപ്പിക്കുന്നവ -ദ്യോതകങ്ങൾ

 വാചകത്തെ മൂന്നായി തിരിക്കാം
🍓 നാമം
🍓 കൃതി (ക്രിയ)
🍓 ഭേദകം ( വിശേഷണം )

* ഒന്നിന്റെ പേരായ ശബ്ദമാണ് നാമം
* പ്രവർത്തിയെ സൂചിപ്പിക്കുന്നത് ക്രിയ

 നാമം മൂന്ന് തരത്തിലുണ്ട്
♣️ ദ്രവ്യനാമം
♣️ ക്രിയാനാമം
♣️ ഗുണനാമം

 ദ്രവ്യ നാമങ്ങളെ  നാലായി തിരിക്കാം

🌼 സംജ്ഞാനാമം 

രാമൻ, തിരുവനന്തപുരം,  വള തുടങ്ങിയ ശബ്ദങ്ങൾ ഒന്നിനെയാണ് സൂചിപ്പിക്കുന്നത് അതുകൊണ്ട് ഇവയാണ് സംജ്ഞാനാമം.

🌼 സാമാന്യ നാമം

 വൃക്ഷങ്ങൾ, മനുഷ്യർ, മൃഗങ്ങൾ,  ഗാനങ്ങൾ എന്നിവ സാമാന്യനാമം ആണ്

🌼 മേയനാമം

 മണ്ണ്, വായു, ചൂട്, തണുപ്പ്, വെള്ളം എന്നിവ

🌼 സർവ്വനാമം

 അവൻ, അവൾ, അത് എന്നിവ 

#keralapscpolls

🏀 നന്മ, തിന്മ, സാമർത്ഥ്യം, മിടുക്ക് ഇവയെല്ലാം ഗുണനാമങ്ങളാണ്

🏀 ഓട്ടം, ചാട്ടം,  ഉറക്കം എന്നിവ ക്രിയാ നാമങ്ങളാണ്

☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️

 ക്രിയയുടെ പിരിവുകൾ
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

 സ്വഭാവം അനുസരിച്ച്
💐 സകർമ്മകം,  അകർമ്മകം

 അർത്ഥം പ്രമാണിച്ച്
💐  കേവലം,  പ്രയോജകം

 രൂപം പ്രമാണിച്ച്
💐 കാരിതം, അകാരിതം

 പ്രാധാന്യം പ്രമാണിച്ച്
💐 മുറ്റുവിന, പറ്റുവിന

 സ്ഥാനമനുസരിച്ച്
💐 വിനയെച്ചം, പേരച്ചം

#keralapscpolls
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

 ആരെ?, എന്തിനെ?  എന്ന് ചോദിക്കുമ്പോൾ ഉത്തരം കിട്ടുന്നുവെങ്കിൽ 
🍥സകർമകം

ഉദാ:- കൊന്നു, തിന്നു, അടിച്ചു,  പിടിച്ചു, കിടത്തി, നിർത്തി

ആരെ?, എന്തിനെ? എന്ന് ചോദിക്കുമ്പോൾ ഉത്തരം കിട്ടാത്തത് 
🍥 അകർമ്മകം

ഉദാ:- വായിച്ചു, കുടിച്ചു,  ഉറങ്ങി,  നിന്നു, ഓടി,  ഇരുന്നു, പഠിച്ചു

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
#keralapscpolls

കർത്താവ് സ്വയം ചെയ്യുന്ന ക്രിയ
🍥 കേവലക്രിയ

ഉദാ: കുട്ടി ഉറങ്ങുന്നു

മറ്റൊരാളുടെ പ്രേരണ കൊണ്ട് ചെയ്യുന്ന ക്രിയ 
🍥 പ്രയോജകക്രിയ

ഉദാ: അമ്മ കുട്ടിയെ ഉറക്കുന്നു

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

 കേവല ക്രിയകളിൽ 'ക്കു' ചേർന്നു വന്നാൽ 
🍥കാരിതം 

ഉദാ: പറക്കുന്നു, ഇരിക്കുന്നു,  നോക്കുന്നു, വരയ്ക്കുന്നു

'ക്കു' ഇല്ലാത്ത കേവല ക്രിയകൾ 
🍥 അകാരിതങ്ങൾ 

ഉദാ: പറയുന്നു,  പായുന്നു,  അറിയുന്നു, ചാടുന്നു

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
#keralapscpolls

 വിനയെന്നാൽ ക്രിയ

 🍥പൂർണ്ണമായ ക്രിയ മുറ്റുവിന

 🍥അപൂർണമായ ക്രിയകൾ പറ്റുവിന

 പറഞ്ഞു, കേട്ടു, ഇരുന്നു എന്നിവ മുറ്റുവിന

 പറഞ്ഞ്, കേട്ട്, ഇരുന്ന് എന്നിവ പറ്റുവിന

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

 എച്ചം എന്നാൽ അംശം

🍥 പേരച്ചം എന്നാൽ പേരിന്റെ അംശം അഥവാ നാമത്തിന്റെ അംശം

ഉദാ: കണ്ട കാഴ്ച, പോയ യാത്ര, നിന്ന നിൽപ്പ്, കാണാക്കാഴ്ച എന്നിവ 

🍥 വിനയെച്ചം എന്നാൽ ക്രിയയുടെ അംശം 

ഉദാ: ഉറങ്ങി ഉണർന്നു, കേട്ടറിഞ്ഞു,  നോക്കിക്കണ്ടു, പറഞ്ഞറിഞ്ഞു

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
#keralapscpolls

 വിനയച്ചങ്ങൾ അഞ്ച് വിധം

 മുൻവിനയച്ചം
 പിൻവിനയച്ചം
 തൻവിനയച്ചം
 നടുവിനയച്ചം
 പാക്ഷിക വിനയച്ചം 

 പൂർണ്ണ ക്രിയക്ക് മുമ്പ് സംഭവിക്കുന്ന വിനയെച്ചം
💥 മുൻ വിനയെച്ചം
( അഴിച്ചുവിട്ടു, ഇരുന്നുറങ്ങി )

 പൂർണ്ണ ക്രിയയ്ക്കുശേഷം സംഭവിക്കുന്ന വിനയെച്ചം
💥 പിൻവിനയെച്ചം
(കാണാൻപോയി, ഉറങ്ങാൻ പോയി)

 പൂർണ്ണ ക്രിയയോടൊപ്പം തന്നെ സംഭവിക്കുന്ന വിനയെച്ചം
💥 തൻവിനയെച്ചം
( കാണവേ പറഞ്ഞു, ഇരിക്കവേ ഉറങ്ങി)

 കാലത്തെ സൂചിപ്പിക്കാത്തവ,  'ക' ചേർന്നുവരുന്നവ
💥 നടുവിനയെച്ചം
( വരിക, നിൽക്ക, ഇരിക്ക)

 അത് അങ്ങനെ സംഭവിച്ചാൽ ഇതിങ്ങനെ ആകാം എന്ന മട്ടിലുള്ള വിനയെച്ചമാണ്
💥 പാക്ഷികവിനയെച്ചം
( കാണുകിൽ പറയാം, വരുകിൽ കാണാം, പിരിയുകിൽ നോവും)

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
#keralapscpolls

ഭേദകം( വിശേഷണം )
*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഒരു പദത്തെ വിശേഷിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ശബ്ദത്തെ ഭേദകം എന്ന് പറയാം

🌿🌿🌿

 ദ്യോതകം
*-*-*-*-*-*-*-*-*-*

അർത്ഥത്തെ ദ്യോതിപ്പിക്കുന്നത്.

ഉദാ: കൊണ്ട്,  നിന്ന്,  എങ്കിൽ, വെച്ച്, ഉം, ഓ എന്നിവ

 ബന്ധിപ്പിക്കാൻ സഹായിക്കുന്നവ
🌻 നിപാതങ്ങൾ

ഉദാ: രാമനും കൃഷ്ണനും, 
 സീതയോ രമയോ 

 പ്രയോഗത്തിലുള്ള പദങ്ങൾക്ക് അർത്ഥലോപം വന്ന് ദ്യോതകമായി തീർന്നവ
🌻 അവ്യയങ്ങൾ

#keralapscpolls

ഗതി,  ഘടകം, വ്യാക്ഷേപകം 
----------------***********------------------

കൊണ്ട്, നിന്ന്, വച്ച്, ഊടെ എന്നിവ ഗതി എന്ന അവ്യയ  വിഭാഗത്തിൽപ്പെടുന്നു

ഉദാ: വടി കൊണ്ട് അടിച്ചു, 
അയാളിൽ നിന്ന് അറിഞ്ഞു

അയ്യോ, ആഹാ, ഉവ്വ് ഇങ്ങനെയുള്ള പദങ്ങളാണ് 
🔮 വ്യാക്ഷേപകങ്ങൾ

വ്യാക്ഷേപിണി (!) ഉപയോഗിച്ച് എഴുതുന്നവ 
🔮വ്യാക്ഷേപകങ്ങൾ

ഘടിപ്പിക്കാൻ/ബന്ധിപ്പിക്കാൻ  സഹായിക്കുന്നവ 
🔮 ഘടകങ്ങൾ

#keralapscpolls
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

വിഭക്തി
*-*-*-*-*-*-*-*-*

 ഒരു നാമത്തിനോ സർവനാമത്തിനോ അടുത്ത് വരുന്ന പദങ്ങളോടുള്ള ബന്ധം സൂചിപ്പിക്കുന്നതിന് നാമത്തിൽ  ചെയ്യുന്ന മാറ്റം
🐞 വിഭക്തി

🐞 മലയാളത്തിൽ 7 വിഭക്തികളുണ്ട്

വിഭക്തി  - പ്രത്യയം - രൂപം 
**--**--**--**--**--**--**--**--**--**

നിർദ്ദേശിക - പ്രത്യേയമില്ല - രാമൻ

പ്രതിഗ്രഹിക - എ - രാമനെ

സംയോജിക - ഓട് -  രാമനോട്‌ 

ഉദ്ദേശിക - ക്ക്, ന് - രാമന്, സീതക്ക് 

പ്രയോജിക - ആൽ - രാമനാൽ

സംബന്ധിക - ഉടെ, ന്റെ - രാമന്റെ, സീതയുടെ 

ആധാരിക - ഇൽ, കൽ - രാമനിൽ 

#keralapscpolls
🏓➖️🏓➖️🏓➖️🏓➖️🏓➖️🏓

 പ്രകാരം(രീതി)
*-*-*-*-*-*-*-*

 ക്രിയ എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് പ്രകാരം അനുസരിച്ചാണ്.

 പ്രകാരങ്ങൾ നാലുതരം
🌀 നിർദേശക പ്രകാരം
🌀 നിയോജക പ്രകാരം
🌀 വിധായക പ്രകാരം
🌀 അനുജ്ഞായക പ്രകാരം

 തനതു രീതിയിൽ കാണിക്കുന്ന പ്രകാരം
✨️ നിർദേശപ്രകാരം
( കളിക്കുന്നു, കളിക്കും,  എഴുതി)

 'ആട്ടെ' എന്ന ശബ്ദം ക്രിയയോട്  ചേർത്ത് പ്രയോഗിക്കുമ്പോൾ
✨️ നിയോജക പ്രകാരം
( വരട്ടെ, അറിയട്ടെ,  പറയട്ടെ)

'അണം' എന്ന ശബ്ദം ക്രിയയോട്  ചേർത്ത് പ്രയോഗിക്കുമ്പോൾ
✨️ വിധായക പ്രകാരം
( വരണം, നിൽക്കണം,  കഴിക്കണം)

 അനുവാദത്തിന് അർത്ഥത്തിൽ 'ആം' എന്ന ശബ്ദം ക്രിയയോട്  ചേർത്ത് പ്രയോഗിക്കുമ്പോൾ
✨️ അനുജ്ഞായക പ്രകാരം
( പോകാം,  വരാം, ഇരിക്കാം,  പറയാം)
#keralapscpolls
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

തദ്ധിതം  
*-*-*-*-*-*-*-*-*

 നാമത്തിൽ നിന്നോ നാമവിശേഷണങ്ങളിൽ നിന്നോ നിർമ്മിച്ചെടുക്കുന്ന മറ്റു നാമങ്ങൾ
🦃തദ്ധിതങ്ങൾ 

തദ്ധിതം 4 വിധം 

🦃 തന്മാത്രതദ്ധിതം
🦃 തദ്വത്തദ്ധിതം
🦃 നാമനിർമായിതദ്ധിതം
🦃 പൂരണിതദ്ധിതം

ഒരു പ്രധാന ധർമ്മത്തെ മാത്രം വേർതിരിച്ച് കാണിക്കുന്നതിന്

👀 തന്മാത്രതദ്ധിതം
(ഉദാ: മുതലാളിത്തം, നന്മ, തിന്മ കാടത്തം,  മണ്ടത്തരം,  വേണ്ടതീനം)

അതുള്ളത് അതിലുള്ളത് അവിടെയുള്ളത് എന്നൊക്കെയുള്ള അർത്ഥമാണ് 'തദ്വത്' ഇന്ന് പ്രയോഗത്തിനുള്ളത് 
( സമർത്ഥൻ, മടിയൻ,  വയസ്സൻ)

അൻ, അൾ, തു എന്നീ ലിംഗ പ്രത്യയങ്ങൾ ചേർക്കുമ്പോൾ ഉണ്ടാകുന്ന തദ്ധിതം
👀നാമനിർമായിതദ്ധിതം

(കണ്ടവൻ, കേട്ടവൻ, പറഞ്ഞത്)

സംഖ്യയിൽ നിന്ന്  ഉണ്ടാക്കുന്ന നാമങ്ങൾ 
👀 പൂരണിതദ്ധിതം 
( ഒന്നാം,  രണ്ടാം )

#keralapscpolls
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

 കൃത്ത്
*-*-*-*-*-*-*-*

 നാമരൂപങ്ങളിൽ നിന്നുണ്ടാക്കുന്ന മറ്റു നാമങ്ങൾ : തദ്ധിതങ്ങൾ 

 ക്രിയയിൽ നിന്നുണ്ടാക്കുന്ന നാമങ്ങൾ : കൃത്തുക്കൾ

 കൃത്തുക്കൾ രണ്ടുവിധത്തിൽ:

🍬 കൃതികൃത്ത്
🍬 കാരകകൃത്ത്

💮 കൃതിയുടെ വ്യാപാരം കുറിക്കുന്ന ക്രിയാ നാമങ്ങൾ കൃതികൃത്തുക്കൾ
ഉദാ : ചതി,  ഓട്ടം,  ചാട്ടം

💮 നാമങ്ങൾക്ക് ക്രിയയോടുള്ള ബന്ധം കുറിക്കുന്ന ശബ്ദങ്ങളാണ് കാരകങ്ങൾ. കാരകത്തിന്റെ അർത്ഥത്തിന് പ്രാധാന്യം നൽകുന്നവ - കാരകകൃത്തുക്കൾ

(ക്രൂരൻ, മണ്ടൻ, കള്ളി)

#keralapscpolls
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

 പൂർണമായ അർത്ഥം വരുന്ന പദ സമൂഹം 
🐷 വാക്യം

ആരെ കുറിച്ച് പറയുന്നുവോ അത്
🐷 ആഖ്യം 

ആഖ്യയെകുറിച്ച് എന്തു പറയുന്നുവോ അത്
🐷 ആഖ്യാതം 

 പൂർണ്ണ ക്രിയയുള്ള വാക്യം
🐷 അംഗിവാക്യം

 അപൂർണ്ണ ക്രിയയുള്ള വാക്യം
 🐷 അംഗവാക്യം

 ഒരു അംഗിവാക്യവും ഒന്നോ അതിലധികമോ അംഗവാക്യവും ചേർന്ന് വരുന്ന വാക്യം 
🐷 സങ്കീർണ വാക്യം

'ഞാൻ വന്നപ്പോൾ മഴ പെയ്യുകയായിരുന്നു' എന്ന വാക്യത്തിൽ 'ഞാൻ വന്നപ്പോൾ' എന്നൊരു അപൂർണ വാക്യവും 'മഴ പെയ്യുകയായിരുന്നു' എന്നൊരു പൂർണ്ണ വാക്യവും കാണാം 

☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️
#keralapscpolls

കർമ്മണി-കർത്തരി പ്രയോഗങ്ങൾ
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

 രാമൻ പശുവിനെ അടിച്ചു

🌹 ഇവിടെ കർത്താവായ രാമനാണ് പ്രാധാന്യം. 
ഇത് കർത്തരിപ്രയോഗം ആണ്

പശു രാമനാൽ അടിക്കപ്പെട്ടു

🌹 ഇവിടെ കർമ്മത്തിനാണ് പ്രാധാന്യം
 ഇത് കർമ്മണിപ്രയോഗം ആണ്

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

 സമാസം 
*-*-*-*-*-*

 വിഭക്തിപ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ടു പദങ്ങൾ ചേർത്ത് എഴുതുന്നതാണ് 

🍀 സമാസം

 വിഗ്രഹിക്കുമ്പോൾ പൂർണ്ണ പദത്തിന്റെ അർത്ഥം പറയേണ്ടിവരുന്നുവെങ്കിൽ

🍀 അവ്യയീഭാവ സമാസം 

ഉദാ : അനുദിനം, യഥാക്രമം, പ്രതിധ്വനി, യഥേഷ്ടം

 ഘടക പദങ്ങളിൽ രണ്ടാം പദത്തിന് പ്രാധാന്യമുള്ള സമാസം
☘️ തത്പുരുഷ സമാസം

ഉദാ: പാക്കുവെട്ടി, ഭീമ രാജാവ്,  തലവേദന, ചന്ദ്രഗ്രഹണം

 (ഇതിൽ ആദ്യപദം വിശേഷണമാണ്)

#keralapscpolls

 വിഗ്രഹിക്കുമ്പോൾ ആയ എന്ന പ്രയോഗം വരുന്നുവെങ്കിൽ  
☘️ കർമ്മധാരയ സമാസം
ഉദാ : ദിവ്യശക്തി = ദിവ്യമായ ശക്തി

 ഇരു പദങ്ങൾക്കും തുല്യപ്രാധാന്യം ആണെങ്കിൽ
☘️ ദ്വന്ദ്വസമാസം
ഉദാ : കൈകാലുകൾ, മാതാപിതാക്കൾ, ഗുരു ശിഷ്യന്മാർ,  കാമുകീകാമുകന്മാർ

 അന്യപദ പ്രാധാന്യമായ സമാസം
 ☘️ ബഹുവ്രീഹി
വിഗ്രഹിക്കുമ്പോൾ ആരോ അവൻ ആരോ അവൾ എന്ന് വരുമ്പോൾ ബഹുവൃഹിയാണെന്ന് തീരുമാനിക്കാം

ഉദാ: താമരക്കണ്ണൻ  - താമരയിതൾ പോലെ കണ്ണോടു കൂടിയവൻ ആരോ അവൻ. 

 പൂർവ്വപദം സംഖ്യ ആയാൽ
☘       ️ദ്വിഗുസമാസം 
ഉദാ : നാന്മുഖൻ, അറുമുഖൻ, പഞ്ചബാണൻ

☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️

 ചിഹ്നങ്ങൾ
*-*-*-*-*-*-*-*-*-*

#keralapscpolls

 പൂർണ്ണ വിരാമം = . 
 അൽപ വിരാമം = , 
 അങ്കുശം = ,
 അർദ്ധ വിരാമം =  ;
 രോധിനി = ;
അപൂർണ വിരാമം (:) =ഭിത്തിക
ചോദ്യചിഹ്നം Question mark= ?
രേഖ, Dash, (-) വര
ആശ്ചര്യചിഹ്നം (!) = വിക്ഷേപിണി
ചരിവു വര (\) 
അടിവര ( _ ) 
ശൃംഖല (:-)
വലയം, Bracket, ( )
ഉദ്ധരണി quotation ('' ", ' ')
പാടിനി(****) 
'ശരചിഹ്നം' (Arrow mark->) 
ഗണചിഹ്നം { }
കുത്തുകൾ (...) 

PSC Polls & Current Affairs

🍁🍁🍁


No comments: