31 Jul 2020

*ഉണ്ണികൃഷ്ണൻ പുതൂർ രചിച്ച് ഭരതൻ സംവിധാനം ചെയ്ത ഗുരുവായൂർ കേശവൻ എന്ന സിനിമ 1977-ൽ റിലീസായി.

* കേരളത്തിലെ രണ്ടാമത്തെ വന്യജീവി സങ്കേതമാണ് 1958-ൽ നിലവിൽവന്ന പീച്ചി-വാഴാനി സങ്കേതം.

*കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ പങ്കെടുക്കുന്ന പൂരമാണ് ആറാട്ടുപുഴ പൂരം 

*ഇന്ത്യയിലെ ഏറ്റവും ഉയരം കൂടുതലുള്ള
ചർച്ച് ടവറായ പുത്തൻ പള്ളിയിലെ
ബൈബിൾ ടവർ തൃശ്ശൂരിലാണ് (260 അടി).

*കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാ
ട്ടമാണ് ആതിരപ്പിള്ളി (80 അടി ഉയരം).

അപരനാമങ്ങൾ
-----------****------------

*കേരള വ്യാസൻ എന്നറിയപ്പെട്ടത്
- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

*കേരളത്തിന്റെ സാംസ്കാരിക തലസ്ഥാ
നം എന്നറിയപ്പെടുന്നത്. 
-തൃശ്ശൂർ

*പാചീനകാലത്ത് മുസിരിസ് എന്നറിയപ്പെട്ടിരുന്ന തുറമുഖം
- കൊടുങ്ങല്ലൂർ

*ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്
-ഗുരുവായൂർ ക്ഷേത്രം

*ഏത് സ്ഥലത്തിന്റെ പഴയപേരാണ് കുരുവായൂർവട്ടം
- ഗുരുവായുർ

*വൃഷഭാദിപുരം എന്നാണ് തൃശ്ശൂരിന്റെ
പഴയ പേര്.

*കൊടുങ്ങല്ലൂരിനെ ജൂതപാരമ്പര്യത്തിൽ
ഷിംഗ്ലി എന്നാണ് വിശേഷിപ്പിച്ചുകാണു
ന്നത്.

*തെൻകൈലാസം എന്ന അപരനാമത്തിലറിയപ്പെടുന്നത് തൃശ്ശൂർ മഹാദേവക്ഷേത്രമാണ്. വൃഷഭാചലം എന്ന പേരും ഇതിനുണ്ട്. 

*ചിന്ന റോം എന്നറിയപ്പെടുന്നത്ഒല്ലൂർ.

*പ്രാർഥിക്കുന്ന അമ്മ എന്നറിയപ്പെട്ടത് ഏ
വുപ്രാസ്യാമ്മയാണ്.

*കാലോ ഹരിൺ (കറുത്ത മാൻ) എന്ന
അപരനാമത്തിലറിയപ്പെട്ട ഫുട്ബോളർ
ഐ.എം.വിജയൻ ആണ്







No comments: