31 Jul 2020

തൃശ്ശൂർ (പാർട്ട്‌ 2)

പ്രധാന വ്യക്തികൾ 

* കേരളത്തിലെ ആദ്യത്തെ അന്ധവിദ്യാലയം 1934-ൽ കുന്നംകുളത്ത് കെ.ടി.മാത്യു സ്ഥാപിച്ചു.

*1948-ൽ അത് കൊച്ചി സർക്കാർ ഏറ്റെടുത്തു.

*കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ നിയമസഭാംഗമാണ് ഡോ.എ.ആർ.മേനോൻ.

*സ്വാതന്ത്ര്യാനന്തര കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് എം.എൽ.എ ഇ.ഗോപാലകൃ
ഷ്ണമേനോൻ ആണ്. 

*1949ൽ കൊടുങ്ങലൂർ ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹം തിരു-കൊച്ചി നിയമസഭയിലേക്ക് ജയിച്ചത്

(ഇന്ത്യയിൽ ആദ്യമായി ഒരു നിയമസഭ
യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റുകാരൻ കെ. അനന്തൻ നമ്പ്യാരാണ്.
1946ൽ മദ്രാസ് നിയമസഭയിലേക്ക് തിര
ഞ്ഞെടുക്കപ്പെട്ടു).

*കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് 1958-ൽ ആരംഭിച്ചത് തൃശ്ശൂരിലാണ്.

*ഇന്ത്യയിലെ ആദ്യത്തെ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത് ഗുരുവായൂരിലാണ് (2014).

*കേരളത്തിലെ ആദ്യത്തെ സ്പോർട്സ്
ആയുർവേദ ആശുപതി ആരംഭിച്ചത് തൃശൂരിലാണ്.

*സമ്പൂർണ വൈദ്യുതീകരണം സാധ്യമാക്കിയ കേരളത്തിലെ ആദ്യത്തെ നിയോജക മണ്ഡലം ഇരിങ്ങാലക്കുടയാണ്.

No comments: