29 Nov 2020

കീഴരിയൂർ ബോംബ് കേസ്

🌸കീഴരിയൂർ ബോംബ് കേസ് നടന്ന വർഷം - 1942

🌸കീഴരിയൂർ ബോംബ് കേസ് നടന്ന ജില്ല കോഴിക്കോട്

🌸കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് - ഡോ. കെ ബി മേനോൻ

🌸കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ രഹസ്യ പത്രിക :സ്വാതന്ത്രഭാരതം

 🌸 ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ചു 1942 ൽ മലബാറിൽ അരങ്ങേറിയ ചരിത്ര സംഭവം:  കീഴരിയൂർ ബോംബ് കേസ്

🌸കീഴരിയൂർ ബോംബ് കേസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഹിന്ദി നാടകം : വന്ദേമാതരം

👉👉 ചില മുൻവർഷ ചോദ്യങ്ങൾ

1. ആറ്റിങ്ങൽ കലാപം നടന്ന വർഷം
✔️1721

 2. ബ്രിട്ടീഷുകാരോട് പോരാടി പഴശ്ശിരാജാവ് വീര മൃത്യു വരിച്ചതെന്ന്
✔️1805 നവംബർ 30

3. 1930 ലെ ഉപ്പുസത്യാഗ്രഹത്തിന് വേദിയായ കേരളത്തിലെ സ്ഥലം
✔️പയ്യന്നൂർ

 4. ബ്രിട്ടീഷുകാർ നടപ്പാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം
✔️കുറിച്യർ കലാപം

 5. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805 ൽ മരണം വരിച്ച കോട്ടയം രാജാവ് ആര്
✔️കേരള വർമ്മ പഴശ്ശിരാജ

6. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ ആസ്പദമാക്കി കേരളസിംഹം എന്ന ചരിത്ര നോവൽ രചിച്ചതാര്?
✔️ സർദാർ കെ എം പണിക്കർ

 7. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം
✔️ ആറ്റിങ്ങൽ കലാപം

 8.വാഗൺ ദുരന്തം നടന്നത് ഏത് വർഷം
✔️ 1921

 9. മാപ്പിള ലഹള നടന്ന വർഷം ഏത്?
✔️1921

 10 മാപ്പിള ലഹളയുടെ താൽക്കാലിക വിജയത്തിന് ശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടത് ആര്?
✔️അലി മുസലിയാർ 


No comments: