🌸ഡി.ആർ.ഡി.ഒ. നിർമ്മിച്ചുകൊണ്ടിരിക്കുന്ന, ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നതും 200 കി.മീ. ദൂരപരിധിയുളളതുമായ ബാലിസ്റ്റിക് മിസൈലാണ് - പ്രണാശ്
🌸'The ThinMind Map Book' എന്ന പുസ്ത കത്തിന്റെ രചയിതാവ് - ധർമ്മേന്ദ്ര റായി
🌸 ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തി ക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ന്റെ പുതിയ പ്രസിഡന്റ് - അതുൽ കുമാർ ഗുപ്ത
🌸 ഇന്റർ നാഷണൽ ഹോക്കി ഫെഡറേഷ ൻ 2019-ലെ മികച്ച ഹോക്കി താരമായി ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗിനെ തെരഞ്ഞെടുത്തു
🌸 പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിൻ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിനും മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പേര് നൽകി പുനർനാമകരണം ചെയ്തു.
🌸 ഐ.എസ്.ആർ.ഒ. യുടെ വ്യാവസായിക യുണിറ്റ് ആയ ന്യൂ പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതനായത് - ജി. നാരായണൻ
🌸 ദേശീയ വനിതാദിനം - ഫെബ്രുവരി 13 (സരോജിനി നായിഡുവിന്റെ ജന്മദിനമാണ് (1879 ഫെബ്രുവരി 13) ദേശീയ വനിതാ ദിനമായി ആചരിക്കുന്നത്.
🌸1945 ൽ കമ്മിഷൻ ചെയ്ത ഇന്ത്യൻ നാവിക സ്റ്റേഷനായ ഐ.എൻ.എസ്. ശിവജിയ്ക്ക് പ്രസിഡന്റ്സ് കളർ അവാർഡ് ലഭിച്ചു.
🌸 ഒരു സായുധസേനാ യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹു മതിയാണിത്.
🌸ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ (1.1 ലക്ഷം കാണികൾ) സർദാർ വല്ലഭായി സ്റ്റേഡിയം (പഴയ പേര് : മൊട്ടേര സ്റ്റേഡിയം) അഹമ്മദാബാദിൽ അമേരിക്കൻ പ്രസിഡന്റ് ഡോ ണാൾഡ് ട്രംപ് ഉദ്ഘാടനം ചെയ്തു.
🌸ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിലെ സ്വീകരണപരിപാടിയുടെ പേര് - നമ ട്രംപ്.
🌸 ഈ പരിപാടിക്ക് ആദ്യം നൽകിയിരുന്ന പേര് ഗുജറാത്തി ഭാഷയിൽ "കെം ചോ ട്രംപ' എന്നായിരുന്നു.
🌸 ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗവും വിതരണവും തടയുന്നതിന് പൊതുജനങ്ങൾക്ക് പോലീസിൽ വിവരം കൈമാറുവാൻ കഴിയുന്ന "യോദ്ധാവ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പുറത്തിറക്കി.
🌸 2020 ലെ മികച്ച പുരുഷ കായിക താരത്തിനുളള ലോറൻസ് പുരസ്കാരം ഫോർമുല 1 കാറോട്ടക്കാരൻ ലൂയിസ് ഹാമിൾട്ടനും ഫുട്ബോളർ ലയണൽ മെസ്സിയും പങ്കിട്ടു.
No comments:
Post a Comment