👉പെരി യാറിന്റെ ആകെ നീളം 300 കി.മീ. കേരളത്തിലിത് 244 കിലോമീറ്ററും.
👉ഇടുക്കി ആർച്ച് ഡാം പെരിയാറിലാ ണ്. .
👉ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാമാണിത്. .
👉കുറവൻ, കുറത്തി മലയിടുക്കുകളിലൂടെ ഒഴുകി ചെറുതോ ണിയുമായി സന്ധിക്കുന്നിടത്താണ് ഡാം പണിതിരിക്കുന്നത്.
👉ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഈ നദിയിലാണ്.
👉ഏറ്റവുമധികം അണക്കെട്ടുകളുള്ള നദി.
👉 പന്നിയാർ, ശൈങ്കുളം, നേര്യമംഗലം, ഇടമലയാർ, മാട്ടുപ്പെട്ടി, ചെറുതോണി, കുണ്ടല, പള്ളിവാസൽ, ഇടുക്കി എന്നിവയാണ് ജലവ ദ്യുത പദ്ധതികൾ.
👉ഒൻപത് ജലവൈദ്യുത പദ്ധതികൾക്കായി 13 അണക്കെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്.
👉കണ്ടല, ചെങ്കുളം, പന്നിയാർ, ചെറുതോണി, ഭൂതത്താൻകെട്ട്, ഇടമലയാർ എന്നിവ പെരിയാറിലെ ജലസംഭരണ പദ്ധതികളാണ്. .
👉പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഭൂതത്താൻകെട്ട് പ്രദേശ ത്താണ്.
👉 മുല്ലപ്പെരിയാർ അണക്കെട്ട് പോഷകനദിയായ മുല്ലയാർ ചേരുന്ന ഭാഗ ത്താണ്.
👉 കട്ടപ്പനയാർ, പെരുതുറയാർ, മുല്ലയാർ, മുതിരപ്പുഴ, തൊട്ടിയാർ, ഇടമലയാർ, ചെറുതോണി, പെരിഞ്ചക്കുട്ടിയാർ എന്നിവ പോഷകനദികൾ.
👉 തേക്കടി വന്യമൃഗസങ്കേതം, മൂന്നാർ, പീരുമേട്, ഇടുക്കി, ചിന്നാർ വന്യമൃഗ സംരക്ഷണകേന്ദ്രം, പെരിയാർ ടൈഗർ റിസർവ്, ഇരവികുളം നാഷ്ണൽ പാർക്ക്, ഇന്ദിരാഗാന്ധി നാഷണൽ പാർക്ക്, ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി, ആലുവാ ശിവരാത്രി, മലയാറ്റൂർ പള്ളി, തട്ടേക്കാട് പക്ഷിസങ്കേതം, കോടനാട് ആന പരിശീലന കേന്ദ്രം എന്നിവ പെരിയാറിൻ തീരത്താണ്.
👉 എഫ്.എ.സി.ടി, ട്രാവൻകൂർ റയോൺസ്, ഇന്ത്യൻ റെയർ എർത്ത്, എച്ച്.എ.എൽ, ബിനാനി സിങ്ക്, പെരിയാർ കെമിക്കൽസ്, ട്രാവൻകൂർ കെമിക്കൽസ് മാനുഫാക്ചറിങ് കമ്പനി തുടങ്ങി 250-ഓളം വ്യവസായങ്ങൾ പെരിയാറുമായി ബന്ധപ്പെട്ടതാണ്.
👉 കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ ചൂർണ്ണി, സംഘം കൃതികളിൽ മുരചി, ആലുവാപ്പുഴ തുടങ്ങിയ പേരു കളിൽ പെരിയാർ അറിയപ്പെടുന്നു.
👉 മംഗലപ്പുഴ, മാർത്താണ്ഡപ്പുഴ എന്നി ങ്ങനെ രണ്ടായി തിരിയുന്നത് ആലുവയിലാണ്.
No comments:
Post a Comment