🌸 ജില്ലാ സഹകരണ ബാങ്കുകളിൽ കേരള സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് നിലവിൽ വന്നു. മലപ്പുറം ജില്ലാ ബാങ്ക് ഒഴികെയുള്ള 13 ബാങ്കുകളാണ് കേരള ബാങ്കിന്റെ ഭാഗമാകുന്നത്.
🌸ഡിസംബർ 6 ന് തിരുവനന്തപു രത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബാങ്കിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
🌸യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർ പി.എസ്. രാജനെ കേരള ബാങ്കിന്റെ സി.ഇ.ഒ.യായി സർക്കാർ നിയമിച്ചു.
🌸 രാജ്യത്തെ മികച്ച കടുവാ സങ്കേതത്തിനുള്ള ദേശീയ കടുവസംരക്ഷണ അതോറിറ്റിയുടെ അവാർഡ് പെരിയാർ ക ടുവാ സങ്കേതത്തിന് ലഭിച്ചു.
🌸 പെരിയാർ ടൈഗർ റിസർവും മഹാരാഷ്ട്രയിലെ പെഞ്ച് കടുവാ സങ്കേതവും ഒന്നാംസ്ഥാ നം പങ്കിടുകയായിരുന്നു.
🌸തിരുവനന്തപുരം പാളയത്ത് സ്ഥിതി ചെയ്യുന്ന വി.ജെ.ടി. (വിക്ടോറിയ ജൂബിലി ടൗൺഹാൾ) ഹാളിന്റെ പുതിയ പേ ര് - അയ്യൻങ്കാളി ഹാൾ (വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക് 1896 ൽ ശ്രീമൂലം തിരുന്നാളിന്റെ കാലത്ത് നിർമ്മിച്ചു.)
🌸 പൊതുസ്ഥാപനങ്ങളിൽ കൃത്രിമ ഭൂജല പരിപോഷണം പൂർ ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമാ യി കാട്ടാക്കട മാറി.
🌸 ലോകശ്രദ്ധ ആകർഷിച്ച് ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' എന്ന ജലസുരക്ഷ പദ്ധതിയുടെ പ്രവർത്തനഫലമായാണ് ഈ നേട്ടം കൈവരിച്ചത്.
🌸കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഫലമാ യി ഭൗമസൂചക പദവി ലഭിച്ച ഉത്പന്നം - തിരൂർ വെറ്റില (ഭൗമസൂചകപദവി ലഭിച്ച മറ്റ് ഉത്പന്നങ്ങൾ - വയനാടൻ ഗന്ധകശാല, വയനാടൻ ജീരകശാല, പൊക്കാളി അരി, കെപ്പാട് അരി, വാഴക്കുളം പൈനാപ്പിൾ, മദ്ധ്യകേരളത്തിലെ ശർക്കര, നിലമ്പൂർ തേക്ക്, മറയൂർ ശർക്കര, ചെങ്ങാലിക്കോ ടൻ നേന്ത്രക്കായ)
🌸 കേരളത്തിൽ സർക്കാർ ആഭിമുഖ്യത്തിലുള്ള ആദ്യത്തെ ടെന്നീസ് അക്കാദമി തിരുവനന്തപുരത്ത് സ്ഥാപിച്ചു
തുടരും...
No comments:
Post a Comment