👉 തടാകങ്ങൾ, നദികൾ, വെള്ളക്കെട്ടുകൾ, ചതുപ്പുകൾ, നനവാർന്ന പുൽമേടുകൾ, മരുപ്പച്ചകൾ, നദീമുഖങ്ങൾ, ഡെൽറ്റകൾ, വേലിയേറ്റ പ്രദേശങ്ങൾ, സമുദ്രതീരങ്ങൾ, കണ്ടൽ വനങ്ങൾ, പവിഴപ്പുറ്റുകൾ, നെൽവയലുകൾ, കുളങ്ങൾ, ജലസംഭരണികൾ, ഉപ്പളങ്ങൾ ഇവയെല്ലാം തണ്ണീർത്തടങ്ങളായി പരിഗണിക്കുന്നു.
👉 ഇറാനിലെ റംസറിൽ 1971-ൽ സമ്മേളിച്ച അന്താരാഷ്ട്ര കൺവെൻഷനിൽ പരിസ്ഥിതി ദുർബലമായ തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു.
👉 160 രാജ്യങ്ങളിൽ നിന്ന് 1890 തണ്ണീർത്തടങ്ങൾ ഇതിലേക്ക് തെരഞ്ഞെടുത്തു.
👉 ഇന്ത്യയിൽ നിന്നും 25 തണ്ണീർത്തടങ്ങൾ തെരഞ്ഞെടുത്തതിൽ കേരളത്തിൽ നിന്നും നാല് തണ്ണീർത്തടങ്ങൾ ഈ പരിധിയിൽപ്പെട്ടിട്ടുണ്ട്.
👉 അഷ്ടമുടിക്കായൽ, വേമ്പനാട്ട് കായൽ, ശാസ്താംകോട്ട കായൽ, തൃശൂരിലെ കോൾ നിലങ്ങൾ എന്നിവ അന്താരാഷ്ട്ര തണ്ണീർത്തട പട്ടികയിൽപ്പെടുന്നു.
👉 കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും വേൾഡ് ലൈഫും സംയുക്തമായി 2006 ഫെബ്രുവരി 2-ന് തണ്ണീർത്തട ദിനമായി ആഘോഷിച്ചു.
👉 തണ്ണീർത്തടങ്ങളെയും അവയുടെ സ്രോതസ്സുകളെയും സംരക്ഷിച്ച് മനുഷ്യരാശിക്ക് പ്രയോജനപ്പെടുത്തലാണ് തണ്ണീർത്തട സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.
👉 മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയിൽ 50 ശതമാനത്തോളം തണ്ണീർത്തടങ്ങൾ ഇല്ലാതായതായി കണക്കാക്കുന്നു.
No comments:
Post a Comment