🌸റോബോട്ടിനെ (കെ.പി. ബോട്ട്) സേവനത്തിന് ഉപയോഗി ച്ച ആദ്യ പൊലീസ് സേനയായി കേരള പൊലീസ്
🌸 ഏഷ്യയിലെ ആദ്യത്തെ ആയുർവേദ സ്പോർട്സ് ആശു പ്രതിയായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർ വേദ ആൻഡ് റിസർച്ച് എവിടെയാണ്-തൃശ്ശൂർ
🌸 കേരള ഓട്ടോമൊബൈൽസ് നിർമ്മിച്ച കേരളത്തിന്റെ ഇ- ഓട്ടോറിക്ഷ - നീം ജി
🌸മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം. അക്കിത്തം സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് 55-ാം ജ്ഞാനപീഠപുരസ്കാരം സമ്മാനിക്കുന്നത്. ജ്ഞാന പീഠം നേടുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം.
🌸 അക്കിത്തം അച്യുതൻ നമ്പൂതിരി എന്നാണ് മുഴുവൻ പേര്.
🌸കേരള സാഹിത്യഅക്കാദമി പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം, വയ ലാർ അവാർഡ്, മാതൃഭൂമി പുരസ്കാരം, കബീർ സമ്മാൻ തുടങ്ങീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
🌸2017 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
🌸 ജി. ശങ്കരക്കുറുപ്പ് (1965), എസ്.കെ. പൊറ്റ ക്കാട് (1980), തകഴി ശിവശങ്കരപിള്ള (1984), എം.ടി. വാസു ദേവൻ നായർ (1995), ഒ.എൻ.വി. കുറുപ്പ് (2007) എന്നിവർക്ക് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്കൂടാതെ ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിനും അർഹനായി.
🌸സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽകൃതരുടെ ഉന്ന മനത്തിനും പ്രവർത്തിക്കുന്ന വനിതകൾക്ക് അംഗീകാരമാ യി ഏർപ്പെടുത്തുന്ന പുരസ്കാരം ആരുടെ പേരിലാണ് അ റിയപ്പെടുക - ദാക്ഷായണി വേലായുധൻ (ഇന്ത്യൻ ഭരണ ഘടനാ നിർമാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ദളിത് വനിത)
🌸 പ്രവാസി ഭാരതീയപുരസ്കാരത്തിന് അർഹരായ മലയാ ളികൾ - ഗീത ഗോപിനാഥ്, വി.ടി.വിനോദ്
🌸ശ്രീമദ് വാല്മീകി രാമായണം സംസ്കൃതത്തിൽ നിന്ന് മ ലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് കേന്ദ്ര സാഹി ത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിന് ഡോ. എം.ലീലാവതി അർഹയായി
🌸 ഇസാഫ് സ്ത്രീ രത്ന പുരസ്കാരത്തിന് അർഹയായത്- രേഖ കാർത്തികേയൻ (ആഴക്കടൽ മത്സ്യബന്ധന ലൈസ ൻസ് നേടിയ ആദ്യ വനിതാ മത്സ്യത്തൊഴിലാളി)
🌸 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർ ണം നേടിയ മലയാളി-പി.യു.ചിത്ര
🌸ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ക ലാമൂല്യമുള്ള പുരസ്കാരം നേടിയ 'വെയിൽ മരങ്ങൾ' സം വിധാനം ചെയ്തത് ഡോ. ബിജു
🌸 സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള യിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത് - ഇന്ദ്രൻസ് (ഡോ. ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം)
🌸 മാനവശേഷിമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷ ണൽ റാങ്കിങ് ഫെയിം വർക്കിൽ കേരളത്തിൽ നിന്ന് ഏറ്റ വും ഉയർന്ന റാങ്ക് നേടിയ കോളേജ് യൂണിവേഴ്സിറ്റി കോ ളേജ്, തിരുവനന്തപുരം
🌸 കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ് - സുഗത കുമാരി
🌸 കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടി യ മലയാളികൾ- ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവി വർമ
🌸 2019 പുരസ്കാരങ്ങൾ
✔️വയലാർ പുരസ്കാരം - വി ജെ ജെയിംസ്
✔️ എഴുത്തച്ഛൻ പുരസ്കാരം - ആനന്ദ്
✔️ വള്ളത്തോൾ പുരസ്കാരം - സക്കറിയ
✔️ കേരള സാഹിത്യ അക്കാദമി പുരസ്കാരം (നോവൽ) - കെ വി മോഹൻ കുമാർ
✔️ കേരള സാഹിത്യ അക്കാദമി പുരസ്കാരം (കഥ) - കെ രേഖ
✔️ കേരള സാഹിത്യ അക്കാദമി പുരസ്കാരം (കവിത) - വി എം ഗിരിജ
✔️ ജെ സി ഡാനിയേൽ പുരസ്കാരം - ഷീല
No comments:
Post a Comment