🌼🌼🌼
❇️ ഇന്ത്യൻ വിധിന്യായ ചരിത്രത്തിലെ നിർണായക കേസ് ആയിരുന്നു കേശവാനന്ദ ഭാരതി v/s കേരള ഗവണ്മെന്റ് കേസ്
❇️ കേരളത്തിൽ കാസർഗോഡ് ജില്ലയിലെ ഒരു ഹിന്ദു സന്യാസ മഠത്തിന്റെ അധിപൻ ആയിരുന്നു കേശാവാനന്ദ ഭാരതി
❇️ ഭൂപരിഷ്‌കരണ നിയമപ്രകാരം സംസ്ഥാന സർക്കാർ, മഠത്തിന്റെ മുന്നൂറോളം ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു
❇️ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ ഇഎംഎസ് സർക്കാരുമായി സുപ്രീംകോടതിയിൽ കേശവാനന്ദഭാരതി നടത്തിയ കേസ് ആണിത്.
❇️ സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി മാറി.
❇️വാദം 66 ദിവസത്തോളം നീണ്ടുനിന്നു.
❇️ വാദം നയിച്ചവരിൽ പ്രമുഖൻ നാനി പാൽഖിവാലാ ആയിരുന്നു
❇️ കേരള സർക്കാരിനുവേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനും ഭരണഘടനാവിദഗ്‌ധനുമായ എച്ച്എം സീർവായിയാണ്
❇ ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു.
❇️ പൊതു ആവശ്യങ്ങൾക്കു വേണ്ടിയും ഭരണഘടനയുടെ നിർദേശക തത്ത്വങ്ങളുടെ നടപ്പാക്കലിനും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് 13 അംഗബെഞ്ച് വിധി പറഞ്ഞു.
#keralapscpolls
No comments:
Post a Comment