1) സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ?
🌹 ക്രെസ്‌ക്കോഗ്രാഫ്, ആക്സനോമീറ്റർ
2) വേരിൻറെ വളർച്ചയെ മന്ദീഭവിപ്പിക്കുന്ന സസ്യഹോർമോൺ
🌹 ആക്‌സിൻ
3) ആദ്യമായി കണ്ടെത്തിയ സസ്യ ഹോർമോൺ
🌹 ആക്‌സിൻ
4) അഗ്ര മുകുളങ്ങളുടെ വളർച്ച വേഗത്തിലാക്കി എന്നാൽ പാർശ്വമുകുളങ്ങളുടെ വളർച്ച മന്ദീഭവിപ്പിക്കുന്ന സസ്യഹോർമോൺ?
🌹 ഓക്സിനുകൾ
5) പ്രകാശ ട്രോപിക ചലനത്തിന് സഹായിക്കുന്ന ഹോർമോൺ
🌹 ആക്സിൻ
6) പ്രകൃതിയിൽ കാണപ്പെടുന്ന ഓക്സിൻ
🌹 ഇൻഡോൾ 3 അസറ്റിക് ആസിഡ്
7) കാണ്ഡം നീളം വയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ?
🌹 ഗിബർലിൻ
8) വിത്ത് മുളക്കാൻ സഹായിക്കുന്ന ഹോർമോൺ?
🌹 ഗിബർലിൻ
9) ഹരിത വിപ്ലവത്തിന് സഹായിച്ച സസ്യ ഹോർമോൺ?
🌹 ഗിബർലിൻ
10) കോശവിഭജനത്തിന് സഹായിക്കുന്ന സസ്യ ഹോർമോൺ?
🌹 സൈറ്റോകൈനിൻ
11 ) തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന സസ്യ ഹോർമോൺ?
🌹 സൈറ്റോകൈനിൻ
12) പുഷ്പിക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ?
🌹 ഫ്ലോറിജൻ
13) വാതകാവസ്ഥയിൽ കാണപ്പെടുന്ന സസ്യഹോർമോൺ?
🌹 എഥിലിൻ
14) ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന ഹോർമോൺ?
🌹 എഥിലിൻ
15) ഫലങ്ങൾ പഴുക്കാൻ കൃത്രിമമായി ഉപയോഗിക്കുന്നത്?
🌹 കാൽസ്യം കാർബൈഡ്
16) ഇലകളും ഫലങ്ങളും അടർന്നു പോകാൻ സഹായിക്കുന്നത്?
🌹 ആബ്സിസിക് ആസിഡ്
17) ഭ്രൂണത്തിന്റെ സൂപ്താവസ്ഥക്ക് കാരണമാകുന്ന സസ്യ ഹോർമോൺ?
🌹 ആബ്സിസിക് ആസിഡ്
18) പ്രതികൂലസാഹചര്യങ്ങളിൽ സസ്യങ്ങളിലെ കൊഴിഞ്ഞുപോക്കിനെ നിയന്ത്രിക്കുന്നത്?
🌹 ആബ്സിസിക് ആസിഡ്
19) സസ്യങ്ങളുടെ സ്‌ട്രെസ് ഹോർമോൺ?
🌹 ആബ്സിസിക് ആസിഡ്
20) 2,4-ഡി എന്ന കളനാശിനി എന്താണ്?
🌹 കൃത്രിമ ഓക്സിൻ
21) മറ്റു കൃത്രിമ ഓക്സിനുകൾ?
🌹 NAA, IBA
( ഇവ അകാലത്തിൽ കൊഴിഞ്ഞു പോക്ക് തടയുന്നു)
22) മുന്തിരി ആപ്പിൾ എന്നിവയുടെ വലിപ്പം വർധിപ്പിക്കാൻ സഹായിക്കുന്ന കൃത്രിമ ഹോർമോൺ?
🌹 കൃത്രിമ ഗിബർലിൻ
23) പഴവർഗ്ഗങ്ങൾ ഒരേസമയത്ത് വിളവെടുക്കാൻ സഹായിക്കുന്ന കൃത്രിമ ഹോർമോൺ ഏത്?
🌹 കൃത്രിമ ആബ്സിസിക് ആസിഡ്
24) ബീജസംയോഗം നടത്താതെ അണ്ഡാശയം ഫലം ആകുന്ന പ്രക്രിയ?
🌹 പാർത്തനോകാർപ്പി
25) പാർത്തനോകാർപ്പിക്ക് സഹായിക്കുന്ന സസ്യഹോർമോണുകൾ?
🌹 ഔക്സിൻ, ഗിബർലിൻ
#keralapscpolls
സസ്യ ഹോർമോണുകൾ psc
No comments:
Post a Comment