Part1
🌸 ലോകത്തിലെ ഏറ്റവും മലിന മായ തല സ്ഥാന നഗരമായി ഡൽഹി മാറി.
🌸മുന്നാക്ക സാമ്പത്തിക സംവരണത്തിനായി ഭരണഘട നയുടെ ഏതെല്ലാം വകുപ്പുകളാണ് ഭേദഗതി ചെയ്തത്- 15, 16
🌸മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കവി ഭാഗക്കാർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10% സംവരണം വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ബിൽ എ ത്രാമത്തെ ഭരണഘടനാ ഭേദഗതിബില്ലാണ് -124 (ലോകസഭ 2019 ജനുവരി എട്ടിനും രാജ്യസഭ ജനുവരി ഒമ്പതിനും പാസാക്കിയ ബിൽ ജനുവരി 12ന് രാഷ്ട്രപതി ഒപ്പുവച്ചു)
🌸സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാ ക്രമണം നടന്ന പുൽവാമ ഏത് സംസ്ഥാനത്താണ്-ജമ്മു കാശ്മീർ (ഈയിടെ ആക്രമണത്തിൽ 44 സി.ആർ. പി.എഫ്. ജവാൻമാർ മരണപ്പെട്ടു)
🌸ലോകത്തിലെ ഏറ്റവും നീളം കൂടിയ സസ്പെൻഷ ൻ ബ്രിഡ്ജ് ഇന്ത്യൻ ആർമി നിർമിച്ചത് ഏത് നദിയി ലാണ് - സിന്ധു (ജമ്മു കശ്മീരിൽ)
🌸 നൂറ് യുദ്ധക്കപ്പലുകൾ നിർമിച്ച ആദ്യ ഇന്ത്യൻ കപ്പൽ നിർമാണശാല കൊൽക്കത്ത (Garden Reach Ship
Builders and Engineers Ltd)
🌸ഇരുപത് വർഷത്തിനു ശേഷം ഇന്ത്യയിൽ വീശിയ ശ ക്തമായ ചുഴലിക്കാറ്റ് - ഫോനി
🌸 ഫോനി (ചുഴലിക്കാറ്റ്) എന്ന ബംഗ്ളാദേശി വാക്കിനർഥം- പാമ്പിന്റെ പത്തി
🌸പത്രസ്വാതന്ത്യത്തിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- നോർവേ (ഫിൻല ൻഡും സ്വീഡനുമാണ് തൊട്ടടുത്ത്)
🌸പത്രസ്വാതന്ത്യത്തിൽ ഇന്ത്യയുടെ സ്ഥാനം - 140 (പാ കിസ്ഥാൻ-142, ബംഗ്ലാദേശ്-150)
🌸 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് ശതമാനം- 77.68 (സർവീസ് വോട്ട് കണക്കാക്കാതെ)
🌸2019-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട സുമൻ റാവു ഏത് സംസ്ഥാനക്കാരിയാണ് - രാജസ്ഥാൻ
🌸കനത്ത മഴയെത്തുടർന്ന് തകർന്ന തിവാരെ അണക്കെ ട്ട് ഏത് സംസ്ഥാനത്താണ് - മഹാരാഷ്ട്ര
🌸 ഭൗമ സുചക പദവി നേടിയ ഇന്ത്യയിലെ ആദ്യത്തെ ചെരുപ്പ് - കോലാപ്പൂരി ചെരുപ്പ് (കർണ്ണാടക-മഹാരാഷ്ട്ര)
🌸കേന്ദ്ര ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത - നിർമ്മല സീതാരാമൻ (1970-ൽ ഇന്ദിരാഗാന്ധിയാണ് ലോക്സഭയിൽ ലോക്സഭയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വനിത)
തുടരും...
No comments:
Post a Comment