29 Nov 2020

2019ലെ കേരളം Part5

🌸 കേരളത്തിന്റെ പുതിയ ഗവർണ്ണറായി ആരിഫ് മുഹമ്മദ് ഖാൻ സെപ്തംബർ 6 ന് ചുമതലയേറ്റു.

🌸 രാജീവ് ഗാന്ധിയു ടെയും വി.പി. സിങിന്റെയും മന്ത്രിസഭകളിൽ അംഗമായി രുന്നു ആരിഫ് ഖാൻ.

 🌸 ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വിൽപനയും 2020 ജനുവരി ഒന്നുമുതൽ കേര ളത്തിൽ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.

🌸 എസ്. മണികുമാർ കേരള ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസ്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു.

🌸  നിർഭയദിനമായ ഡിസംബർ 29 ന് കേരള സംസ്ഥാന വനി ത-ശിശു വികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കേര ളത്തിലെ തിരഞ്ഞെടുത്ത 100 പട്ടണവീഥികളിൽ രാത്രി 11 മുതൽ ഡിസംബർ 30 വെളുപ്പിന് 2 വരെ സ്ത്രീകൾ നിർഭയമായി നടന്നു. “പൊതു ഇടം എന്റേതും' എന്ന പേരിലാണ് സീനടത്തം സംഘടിപ്പിച്ചത്.

🌸 ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം 2019ഡി സംബർ 26 ന് കേരളത്തിൽ ദൃശ്യമായി.

🌸 കാസർകോഡ് ജി ല്ലയിലെ ചെറുത്തൂരാണ് ആദ്യം ഗ്രഹണം ദൃശ്യമായത്. 2010 ജനുവരി 15 നാണ് ഇതിനുമുമ്പ് കേരളത്തിൽ വലയ ഗ്രഹണം കാണാനായത്. 2031 മെയ് 21 ന് ഇനി അടുത്ത വലയസൂര്യഗ്രഹണം കാണാം.

No comments: