29 Nov 2020

2019ലെ ഇന്ത്യ part4

🌸ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം- കലാം സാറ്റ്

🌸ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചത് -മിഷൻ ശക്തി

🌸 ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ച എത്രാമത്തെ രാ ജ്യമാണ് ഇന്ത്യ-നാലാമത്തെ

🌸 ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ച ആദ്യ രാജ്യം-യു. എസ്.എ. (1959)
 (തുടർന്ന് യു.എസ്.എസ്.ആർ, ചൈന)

🌸ഇന്ത്യ വിക്ഷേപിച്ച ഭൗമനിരീക്ഷണത്തിനുളള ഇമേജിങ് ഉപഗ്രഹം - റിസാറ്റ് 2 ബി

🌸 ചന്ദ്രയാൻ -2 വിക്ഷേപിച്ചതെന്ന് - 2019 ജൂലൈ 22



🌸 ചന്ദ്രയാൻ -2 വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് - ജി.എസ്.എൽ.വി. മാർക്ക്-3


🌸പി.എസ്.എൽ.വി. യുടെ ചിറകിലേറി ഇന്ത്യയുടെ വിദൂ ര സംവേദന ഉപഗ്രഹമായ കാർട്ടോസാറ്റ്-3 ഭ്രമണപഥ ത്തിൽ. 17.38 മിനിട്ട് കൊണ്ടാണ് കാർട്ടോസാറ്റ് -3 509 കിലോമീറ്റർ ഉയരത്തിലുളള ഭമണപഥത്തിലെത്തിയത്.

1625 കിലോയാണ് ഭാരം.

 അഞ്ച് വർഷം കാലാവധി.

നഗരാസൂത്രണം, ഗ്രാമീണ ഭൂവിനിയോഗം, അടിസ്ഥാന സൗകര്യവികസനം, തീരദേശസംരക്ഷണം, പ്രതിരോധ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പ്രയോജനമാകും.



🌸 അഗ്നി-3 മിസൈൽ ആദ്യമായി രാത്രി വിക്ഷേപിച്ചു. 3500 കിലോമീറ്റർ വരെ പരിധിയിലുള്ളതും ആണവപോർ മുന ഘടിപ്പിക്കാവുന്നതുമായ ഭൂതല-ഭൂതല മിസൈലാണിത്. സൈന്യത്തിന്റെ സ്ട്രാറ്റജിക് കമാൻഡ് വിഭാഗമാണ് പരിശീലനത്തിന്റെ ഭാഗമായി ഒഡീഷ തീരത്തെ വിക്ഷേപണത്തറയിൽ നിന്ന് പരീക്ഷിച്ചത്.




No comments: