30 Nov 2020

ജലം

🌸ഭൗമോപരിതലത്തിന്റെ 71 ശതമാനവും ജലത്താൽ മൂട പ്പെട്ടിരിക്കുന്നു.

🌸ജീവന്റെ എല്ലാ രൂപങ്ങളുടെയും നിലനിൽ പിന് ജലം ആവശ്യമാണ്.

🌸 ഭൂവല്കത്തിലെ ജലത്തിന്റെ 96.5 ശതമാനവും സമുദ്രങ്ങളിലും കടലുകളിലുമാണ്. 

🌸1. 7 ശതമാനം ഭൂജലമായും 1.7 ശതമാനം ഗ്ളേസിയറുകളിലും അന്റാർട്ടിക്കയിലെയും ഗ്രീൻലാൻഡിലെയും മഞ്ഞു പാളികളിലും നിലനിൽക്കുന്നു.

🌸ചെറിയൊരംശത്തെ മ റ്റു ജലാശയങ്ങളും 0.001 ശതമാനത്തെ അന്തരീക്ഷ ബാ ഷ്പവും മേഘങ്ങളും മഴത്തുള്ളികളും ഉൾക്കൊള്ളുന്നു. 

🌸ഭൂമിയിലെ ആകെ ജലത്തിന്റെ 2.5 ശതമാനം മാത്രമാണ് ശുദ്ധജലം. 

🌸 അതിൽ 98.8 ശതമാനവും ഐസ്തപത്തി ലും ഭൂജലമായും (ഗ്രൗണ്ട് വാട്ടർ) കാണപ്പെടുന്നു. ഡൈ ഹൈഡ്രജൻ ഓക്സൈഡ് ആണ് ജലത്തിന്റെ രാസ നാമം. 

🌸ജലത്തിലെ ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം 2.

🌸 ഒരു ഓക്സിജൻ ആറ്റത്തോട് രണ്ട് ഹൈഡ്രജൻ ആറ്റ ങ്ങൾ ചേർന്നുനിൽക്കുന്ന ഘടനയാണ് ജലതന്മാത്രയു ടേത്. 


🌸* ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ളത് 4 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിലാണ്. 

 🌸 ഏറ്റവും സാന്ദ്രത കുറ വ് പൂജ്യം ഡിഗ്രി സെൽഷ്യസിലും. 


🌸 ജലം തിളയ്ക്കുന്ന ത് 100 ഡിഗ്രി സെൽഷ്യസിലാണ്. ജലത്തിന്റെ ഖരരൂപ മായ ഐസിന് ജലത്തെക്കാൾ സാന്ദ്രത കുറവായതിനാ ലാണ് അത് ജലത്തിൽ പൊങ്ങിക്കിടക്കുന്നത്.


🌸* സാധാരണ പദാർഥങ്ങൾ തണുക്കുമ്പോൾ ചുരുങ്ങുക യാണ് ചെയ്യുന്നത്. എന്നാൽ ജലം ഖരീഭവിക്കുമ്പോൾ വികസിക്കുകയാണ് ചെയ്യുന്നത്.  


 🌸ജലതന്മാത്രകൾ പ്രത്യേ കരീതിയിൽ ക്രമീകരിക്കപ്പെടുന്നതുകാരണമാണ് വികസിക്കുന്നത്.  

🌸 കുപ്പിയിൽ നിറയെ വെള്ളമെടുത്ത് ഫീസ റിൽ വച്ച് ഐസാക്കിയാൽ കുപ്പി പൊട്ടുന്നതിന് കാരണം ഈ വികാസമാണ്.  

🌸 പ്രകൃതിയിൽ ഖരം, ദ്രാവകം, വാതകം അവസ്ഥയിൽ കാ ണപ്പെടുന്ന പദാർഥമാണ് ജലം. 


🌸 * സാർവിക ലായകം അഥവാ യൂണിവേഴ്സൽ സോൾവ ന്റ് എന്നറിയപ്പെടുന്നത് ജലമാണ്. പരിചിതങ്ങളായ ദാ വകങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ പദാർഥങ്ങളെ ലയിപ്പിക്കാൻ കഴിവുള്ളതിനാലാണ് സാർവിക ലായകം  ന്ന് ജലത്തെ വിളിക്കുന്നത്.  


🌸ജലത്തിന്റെ പി.എച്ച്. മൂല്യം ഏഴ്. ജലത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ് മഴവെള്ളം.  



🌸ഒരു ഘനസെന്റീമീറ്റർ ജലത്തിന്റെ ഭാരം ഒരു ഗ്രാമാണ്.

🌸 ആയിരം ഘന സെന്റീമീറ്റർ ജലത്തിന്റെ ഭാരം ഒരു കി ലോഗ്രാം ആണ്. 


🌸 ഒരു ലിറ്ററിന് സമമാണ് 1000 ഘന സെ ന്റീമീറ്റർ. അതായത് ഒരു ലിറ്റർ ജലത്തിന്റെ ഭാരം ഒരു കിലോഗ്രാം ആണ്.  


🌸ജലത്തെ വൈദ്യുത വിശ്ലേഷണം നടത്തിയാൽ കിട്ടുന്നത് ഹൈഡ്രജനും ഓക്സിജനും.  


🌸* നീല സ്വർണം എന്നറിയപ്പെടുന്നത് ജലമാണ്.

🌸 ജലത്തി ന്റെ സാന്നിധ്യമാണ് ഭൂമിക്ക് നീലഗ്രഹം എന്ന പേരു നേ ടിക്കൊടുത്തത്.


🌸ഹൈഡ്രജനു പകരം ഡ്യൂട്ടീരിയം ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന പദാർഥമാണ് ഘനജലം അഥവാ ഹെവി വാട്ടർ.  

🌸ഘനജലം ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്നു. 


🌸ന്യൂട്രോണുകളുടെ വേഗം കുറയ്ക്കാനുള്ള മോഡറേറ്റർ ആയും അണുശക്തി നിലയത്തിൽ ഉൽപാദിപ്പിക്കുന്ന താപോർജം ശേഖരിച്ച് വേണ്ട സ്ഥലത്ത് എത്തിക്കുന്നതിനമാണ് ഘന ജലം ഉപയോഗിക്കുന്നത്. 


🌸 സോപ്പ് പതയാത്ത ജലമാണ് ഹാർഡ് വാട്ടർ അഥവാ കഠിനജലം. ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിനു കാരണം അതിൽ കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ ബൈ കാർബണേറ്റുകൾ ലയിച്ചിരിക്കുന്നതാണ്.  


🌸 ജലം തിളപ്പി ച്ചാൽ താൽക്കാലിക കാഠിന്യം മാറും. ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണം അതിൽ കാൽസ്യം, മഗ്നീഷ്യം എന്നീവയുടെ ക്ലോറൈഡുകൾ, സൾഫേറ്റുകൾ ലയിച്ചിരിക്കുന്നതാണ്.  


🌸 ചൂടാക്കിയാൽ സ്ഥിര കാഠിന്യം ഒഴിവാ ക്കാൻ കഴിയില്ല. കടൽജലത്തിൽ ഏറ്റവും കൂടുതലുള്ള ലവണം സോഡിയം ക്ലോറൈഡ്. രണ്ടാമത്തെത് മഗ്നീഷ്യം ക്ലോറൈഡ്.  



🌸 ഒരു ലിറ്റർ ജലത്തിലെ ലവണത്തിന്റെ അളവ് 35 ഗ്രാം. കടൽജലത്തിന്റെ പിഎച്ച് മൂല്യം എട്ട്.  


🌸 കടൽജലത്തിൽ നിന്ന് ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ് ഡിസ്റ്റിലേഷൻ.   

🌸 ഭൂമിയിലെ ജലത്തിന്റെ വിതരണവും ചലനവും ജലത്തി ന്റെ ഗുണനിലവാരവും ശാസ്ത്രീയമായി പഠിക്കുന്ന വിജ്ഞാനശാഖയാണ് ഹൈഡ്രോളജി.

🌸 ഉൾനാടൻ ജലാശയങ്ങളെക്കുറിച്ചുള്ള പഠനമാണ് ലിംനോളജി. 


🌸 ശുദ്ധജലത്തെക്കുറിച്ചുള്ള പഠനമാണ് ലിംനോളജി എന്നു തെറ്റായി പറയാറുണ്ട്. കാരണം, ഉൾനാടൻ ഉപ്പുജല തടാകങ്ങളെക്കുറിച്ചുള്ള പഠനവും ലിംനോളജിയിൽ ഉൾപ്പെടുന്നുണ്ട്. 


🌸 സമുദ്രത്തെക്കുറിച്ചുള്ള പഠനമാണ് ഓഷ്യാനോഗ്രഫി (ഓ ഷ്യാനോളജി)

No comments: