29 Nov 2020

2019ലെ കേരളം

Part1

 🌸നീതി ആയോഗ് പുറത്ത് വിട്ട സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക 2019 ൽ ഒന്നാമതെത്തിയ ഇ ന്ത്യൻ സംസ്ഥാനം - കേരളം (പഠനഫലത്തെ സ ഹായിക്കുന്ന വിധത്തിൽ ഭരണ നടപടിക്രമങ്ങളിലെ മികവിലും കേരളമാണ് ഒന്നാമത്).

🌸 2016-17 ൽ ശേഖ രിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയത്.

🌸76.63% കോർ നേടിയാണ് കേരളം മുന്നിലെത്തിയത്.

🌸സേവ് ദ ചിൽഡൻ എന്ന രാജ്യാന്തര സംഘടന ബാ ല സംരക്ഷണ മേഖലയിലെ പ്രവർത്തന മികവിന് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം സംസ്ഥാന ബാ ലവകാശ കമ്മീഷന് ലഭിച്ചു.

🌸സി.എൻ.എൻ.ആഗോള വിനോദ സഞ്ചാരപട്ടികയിൽ ദക്ഷിണേഷ്യയിൽ നിന്ന് ഉൾപ്പെട്ട ഏക പ്രദേശം- കേരളം

🌸 വിദ്യാഭ്യാസ രംഗത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളു ടെ നടത്തിപ്പിൽ ഒന്നാമതെത്തിയ സംസ്ഥാനം-കേരളം

🌸 സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത്- തിരുവനന്തപുരം

🌸സംസ്ഥാനങ്ങളിലെ ആരോഗ്യ സൂചികയിൽ രാജ്യ ത്ത് ഏറ്റവും മുന്നിലെത്തിയ സംസ്ഥാനം - കേരളം (ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ).

🌸കഴിഞ്ഞ വർഷവും കേരളം തന്നെയായിരുന്നു മുന്നിൽ

🌸ഇന്ത്യയിൽ ആദ്യമായി ഗോത്ര ഭാഷകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയ സംസ്ഥാനം - കേരളം

🌸 ഏറ്റവും നന്നായി കടുവ സംരക്ഷണ കേന്ദ്രങ്ങളെ കൈകാര്യം ചെയ്യുന്നതിനുളള അംഗീകാരം ലഭിച്ച കേരളം
ടുറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റാ) മു ന്ന് പുരസ്കാരങ്ങൾ നേടിയത് - കേരള ടൂറിസം

ഉ ത്തരവാദിത്വ ടൂറിസം മിഷന്റെ കീഴിലുളള കുമരകം എത്നിക് റസ്റ്റോറന്റിനും, മികച്ച പരസ്യ പ്രചാരണ പരിപാടിക്കുള്ള അംഗീകാരത്തിന് കേരള ടൂറിസത്തി ന്റെ പരസ്യ പ്രചാരണ പരിപാടിയായ "കം ഔട്ട് ആ ൻഡ് പ്ലേ'യ്ക്കും, ലോകത്തെ ഏറ്റവും മികച്ച ടൂറിസം വെബ്സൈറ്റിനുള്ള പുരസ്കാരം കേരള ടൂറി സം വെബ്സൈറ്റിനും ലഭിച്ചു.

🌸സംസ്ഥാനത്തെ ആദ്യത്തെ കാട്ടാന ഉദ്യാനം എവിടെ യാണ് സ്ഥാപിക്കുന്നത്-ചിന്നക്കനാൽ (ഇടുക്കി ജില്ല) )

🌸 രാജ്യത്തെ മികച്ച ബാലസൗഹൃദ പഞ്ചായത്ത് - വ ടക്കാഞ്ചേരിയിലെ കോലഴി ഗ്രാമപഞ്ചായത്ത്

🌸 രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യകേ ന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് - കയ്യൂർ  (കാസർകോ  ട് ജില്ല)

🌸 രാജ്യത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ പഞ്ചായത്ത്- പോത്തനിക്കാട് (എറണാകുളം ജില്ല)

തുടരും...

No comments: